ചലച്ചിത്രങ്ങൾ സമൂഹത്തെ സംരക്ഷിക്കുന്ന ‘ഹ്യൂമൻ ആർക്കൈവ്’ ആയി നിലകൊള്ളണം: സംവിധായകൻ കൃഷ്ണകാന്ത് മിശ്ര

Published : Sep 28, 2026, 08:31 AM IST
movies should be a human archive says suryakant mishra

Synopsis

18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്ര മേളയിലെ 'ഫേസ് ടു ഫേസ്' സംവാദത്തിൽ സമൂഹത്തെ രേഖപ്പെടുത്തുന്നതിൽ സിനിമയുടെ പങ്ക് എന്ന വിഷയം ചർച്ച ചെയ്തു

സമൂഹത്തെ രേഖപ്പെടുത്തുന്നതിലും വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നതിലും സിനിമാ പ്രവർത്തകരുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്ത് 18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന 'ഫേസ് ടു ഫേസ്' സംവാദ സദസ്. ചലച്ചിത്രങ്ങൾ സമൂഹത്തെ സംരക്ഷിക്കുന്ന ഒരു "ഹ്യൂമൻ ആർക്കൈവ്" ആയി നിലകൊള്ളണമെന്ന് കൃഷ്ണകാന്ത് മിശ്ര അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങൾക്കുശേഷവും ആളുകൾക്ക് ഈ സിനിമകളിലൂടെ തങ്ങൾ ജീവിച്ച കാലഘട്ടത്തെയും അതിന്റെ യാഥാർത്ഥ്യങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ സാധിക്കണം. പ്രേക്ഷകർക്ക് അവരുടെ രീതിയിൽ സിനിമകളെ വ്യാഖ്യാനിക്കാൻ സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം തങ്ങൾ സ്ക്രീനിൽ കാണിക്കുന്ന വിഷയങ്ങളിൽ ചലച്ചിത്ര പ്രവർത്തകർക്ക് പൂർണ്ണ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിൽ കൊങ്കണി ഭാഷാസമൂഹത്തിന്റെ പ്രാതിനിധ്യം വളരെ പരിമിതമാണെന്ന് ചൂണ്ടിക്കാട്ടിയ ആയുഷ്ക ചുരി, വീട് എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള ഫോർ സെയിൽ എന്ന തന്റെ സിനിമയുടെ അന്വേഷണം കൊങ്കണി ഭാഷയിൽ നിന്നും സംസ്കാരത്തിൽ നിന്നും വേർപെടുത്തി കാണാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. പുതുതായി പ്രദർശനാനുമതി ലഭിച്ചതിനെ തുടർന്ന് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഗ്ലോബിന്റെ സംവിധായകൻ ഷിജിൻ ഗോവിന്ദ് തന്റെ സിനിമ പ്രദേശികമായ ഒരു ജനവിഭാഗത്തിൽ വേരൂന്നിയതാണെങ്കിലും ആ കഥയ്ക്ക് വിശാലമായ മാനവികതയും ആഗോള തലമുണ്ടെന്നും അഭിപ്രായപ്പെട്ടു.

ഡോ. രാജേഷ് ജെയിംസ് മോഡറേറ്റ് ചെയ്ത പരിപാടിയിൽ സംവിധായകരായ സിദ്ധാർഥ മൊറെ, സമുജ്ജൽ കശ്യപ്, രമിത് കുഞ്ഞിമംഗലം, വിപിൻ വർഗ്ഗീസ്, ജീവൻ ഷാജി, ഷാനിബ് ബക്ഷി, ശ്രീഹരി രാജേഷ്, മുഹമ്മദ്‌ ജസീൽ, ശ്യാം മഹേശ്വരി, സന്ധ്യ രാജു എന്നിവരും അനുഭവങ്ങൾ പങ്കുവച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം 'ആരം' സ്ട്രീമിം​ഗിന് എത്തുന്നത് സോണി ലിവിലൂടെ
ജേസൺ സഞ്ജയ് ചിത്രം 'സിഗ്‍മ' കേരളത്തിൽ എത്തിക്കാൻ ശ്രീ ​ഗോകുലം മൂവീസ്