
ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയായ ഒരു താരമാണ് മൃദുല വിജയ്. സിനിമയിലാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധയാകര്‍ഷിച്ചത് സീരിയലുകളിലൂടെയാണ്. ഷോകളിലൂടെയും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. ഭർത്താവ് യുവ കൃഷ്‍ണയും സീരിയൽ രംഗത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നടനാണ്.
ധ്വനി കൃഷ്‍ണ എന്ന മകളാണ് താര ദമ്പതിമാര്‍ക്കുള്ളത്. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെക്കാറുള്ളതിനാലും പ്രേക്ഷകര്‍ക്ക് പ്രത്യേക അടുപ്പമുണ്ട്. ഇപ്പോള്‍ വെക്കേഷൻ യാത്രയിലാണ് ഇരുവരും. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഇരുവരും യാത്രയ്ക്കിടയിലെ വിശേഷങ്ങളും ചിത്രങ്ങളും പങ്കിടുന്നത്. കാശ്‍മിരില്‍ എത്തിയ സന്തോഷമാണ് ഒടുവിലായി താരം പങ്കുവെച്ചത്.
എവിടെയൊക്കെ പോവാന്‍ ആഗ്രഹിക്കുന്നുവോ, അവിടേക്കെല്ലാം തന്നെ ഏട്ടന്‍ കൊണ്ടുപോവുമെന്നും ഭര്‍ത്താവ് യുവ കൃഷ്‍ണയെ ഉദ്ദേശിച്ച് മൃദുല വിജയ് നേരത്തെ കുറിച്ചിരുന്നു. ജീവിതത്തിലെ സ്വപ്‍ന സാക്ഷാത്‍കാര നിമിഷമാണിതെന്നും താരം വ്യക്തമാക്കുന്ന. ധ്വനി ബേബിയെ കൂട്ടാതെയാണോ യാത്ര, താരങ്ങള്‍ക്ക് എങ്ങനെ പോവാന്‍ തോന്നിയെന്നായിരുന്നു ചിലര്‍ മൃദുല വിജയ്‍യോട് ചോദിച്ചത്. നിമിഷനേരം കൊണ്ട് മൃദുലയുടെയും യുവയുടെയും ചിത്രങ്ങള്‍ ഹിറ്റായിരിക്കുകയാണ്.
മൃദുലയും യുവയും സ്റ്റാര്‍ മാജിക്ക് ഷോയില്‍ ഇടയ്ക്കിടയ്ക്ക് എത്താറുള്ളതിനാലും പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുണ്ടാകാറുണ്ട്. ഞാന്‍ ഇനി സ്ഥിരമായി ഷോയിലുണ്ടാവും. സമയമുള്ളപ്പോഴെല്ലാം ഏട്ടനുമെത്തുമെന്നും മൃദുല പറഞ്ഞിരുന്നു. മൃദുല വിജയ്‍യും യുവയും മാത്രമല്ല താരത്തിന്റെ അച്ഛനും അമ്മയും അനിയത്തി പാര്‍വതിയുമെല്ലാം യൂട്യൂബ് ചാനലില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. കരിയറിലും ജീവിതത്തിലുമുള്ള എല്ലാ കാര്യങ്ങളിലും തനിക്ക് അച്ഛനും അമ്മയും പിന്തുണയുമായി കൂടെയുണ്ട്. ഞങ്ങള്‍ ഷൂട്ടിന് പോവുമ്പോള്‍ ധ്വനി തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെയാണെന്നും മൃദുല വിജയ് വ്യക്തമാക്കിയിരുന്നു. യുവയുടെയും മൃദുല വിജയ്‍യുടെയും പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
Read More: മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞു, പ്രതികരിച്ച് തൃഷ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക