muddy : ദൃശ്യ വിരുന്നൊരുക്കി മഡ്ഡി; തിയറ്ററുകളിൽ വൻ വരവേൽപ്പ്

Published : Dec 11, 2021, 08:11 AM ISTUpdated : Dec 11, 2021, 08:13 AM IST
muddy : ദൃശ്യ വിരുന്നൊരുക്കി മഡ്ഡി; തിയറ്ററുകളിൽ വൻ വരവേൽപ്പ്

Synopsis

മലയാളം ,തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്

ഓഫ് റോഡ് മോട്ടര്‍ സ്‌പോര്‍ട് രൂപമായ 4x4 മഡ് റേസിങ് പ്രമേയമാകുന്ന രാജ്യത്തെ ആദ്യ ചിത്രം എന്ന പദവയിൽ തിയറ്ററുകളിലെത്തിയ ‘മഡ്ഡി’യ്ക്ക് (muddy)  മികച്ച പ്രതികരണം. പുതുമുഖ സംവിധായകനായ ഡോ.പ്രഗ്ഭൽ (Dr. Pragabhal) സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് മഡ്ഡിയിലെ നായക, നായിക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. മലയാളം ഉൾപ്പെടെ ആറ് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്ത മഡ്‌ഡി, കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസൂറിന്റെ ആദ്യത്തെ മലയാള ചിത്രമാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാന്‍ കെ.ജി. രതീഷാണ്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് മഡ്ഡിയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. 

ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഡ്യൂപ്പുകളെ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സാഹസികരും, സിനിമയ്ക്ക് ആവശ്യമായ സമയവും ഊര്‍ജ്ജവും നിക്ഷേപിക്കാന്‍ തയ്യാറുളളവരെയുമാണ് സിനിമയ്ക്കായ് കണ്ടെത്തിയത്. പ്രധാനകഥാപാത്രങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥ റേസര്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമകളില്‍ കണ്ട് പരിചയിക്കാത്ത സ്ഥലങ്ങള്‍ ഈ സിനിമയ്ക്കായി കണ്ടെത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും ചിത്രത്തെ വ്യത്യസ്തമാകുന്നുന്നു. യുവൻ കൃഷ്ണ , റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന കഥാപാത്രംങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരഡി, ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽ സുഗത,  ശോഭ മോഹൻ, ഗിന്നസ് മനോജ്‌ എന്നിവരാണ് മറ്റ് അറിയപ്പെടുന്ന അഭിനേതാക്കൾ.
"

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍