മുഫാസ എത്തുന്നു; ഇന്ത്യന്‍ ഭാഷകളില്‍ സിംഹ രാജവിന്‍റെ ശബ്ദമായി സൂപ്പര്‍താരങ്ങള്‍

Published : Nov 20, 2024, 12:07 PM IST
മുഫാസ എത്തുന്നു; ഇന്ത്യന്‍ ഭാഷകളില്‍ സിംഹ രാജവിന്‍റെ ശബ്ദമായി സൂപ്പര്‍താരങ്ങള്‍

Synopsis

ലയൺ കിംഗിന്റെ പ്രീക്വൽ ആയ മുഫാസയുടെ ട്രെയിലർ പുറത്തിറങ്ങി. ഷാരൂഖ് ഖാൻ, മഹേഷ് ബാബു തുടങ്ങിയ താരങ്ങൾ വിവിധ ഭാഷകളിൽ ശബ്ദം നൽകുന്നു. 

മുംബൈ: 1994-ലെ ആനിമേഷൻ ചിത്രമായ ദ ലയൺ കിംഗിന്‍റെ 2019-ലെ റീമേക്കിന്‍റെ പ്രീക്വലായ മുഫാസ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ പുതിയ ട്രെയിലറുകള്‍ പുറത്തിറങ്ങി. ഇംഗ്ലീഷിന് പുറമേ ഇന്ത്യയില്‍ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം എത്തുന്നുണ്ട്. 

ഹിന്ദി പതിപ്പില്‍ ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ് വീണ്ടും എത്തുന്നു. ആനിമേറ്റഡ് മ്യൂസിക്കൽ ഡ്രാമയ്ക്ക് മുഫാസയ്ക്ക് ശബ്ദം നല്‍കുന്നത് ഷാരൂഖാണ്. ഷാരൂഖിനെ കൂടാതെ, ആര്യൻ ഖാൻ, അബ്രാം ഖാൻ എന്നിവരും യഥാക്രമം സിംബ, യംഗ് മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് ഹിന്ദി ഡബ്ബ്  പതിപ്പിനായി ശബ്ദം നൽകും. 

തെലുങ്ക് പതിപ്പില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു ശബ്ദം നല്‍കുന്നുണ്ട്. തമിഴില്‍ അര്‍ജുന്‍ ദാസ്, അശോക് സെല്‍വന്‍, സിങ്കം പുലി, വിടിവി ഗണേഷ് എന്നിങ്ങനെ വലിയ താരങ്ങള്‍ തന്നെ ശബ്ദം നല്‍കുന്നുണ്ട്. 

ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറില്‍  പഴയ മാൻഡ്രിൽ റഫിക്കി പുംബയും ടിമോണിനും മുന്നില്‍ വച്ച് സിംബയുടെയും നളയുടെയും മകളായ കിയാരയോട് മുഫാസയുടെ കഥ പറയുന്നതാണ്  കാണിക്കുന്നത്. ശ്രേയസ് തൽപാഡെ, സഞ്ജയ് മിശ്ര എന്നിവരാണ് ഹിന്ദിയില്‍ ടിമോണിനും പംബയ്ക്കും ശബ്ദം നൽകുന്നത്. 

അനാഥയായ മുഫാസയെ സിംഹക്കുട്ടി ഡാക്ക രക്ഷിച്ചതിന്‍റെ കഥയാണ് പ്രമോ കാണിക്കുന്നത്.‍ ഡാക്കയാണ് പിന്നീട് സ്കാറായി മാറുന്നത്. ഡാക്കയുമായുള്ള മുഫാസയുടെ സഹോദരബന്ധവും ഒരു മകനെന്ന നിലയിൽ സിംഹ രാജ കുടുംബത്തിൽ എങ്ങനെ സ്വീകാര്യത കണ്ടെത്തി എന്നതുമാണ് മുഫാസയുടെ ഇതിവൃത്തം. മുതിർന്ന മുഫാസയ്ക്കാണ് സൂപ്പര്‍താരങ്ങള്‍ ശബ്ദം നല്‍കുന്നത്. 

വരുന്ന ഡിസംബര്‍ 20നാണ് മുഫാസ ദ ലയണ്‍ കിംഗ് റിലീസാകുക. മുഫാസ: ദ ലയൺ കിംഗ് 2019 ന്‍റെ തുടര്‍ച്ചയായാണ് എത്തുന്നത്. 

റെഡ് ഹള്‍ക്ക് എത്തി; പുതിയ 'ക്യാപ്റ്റന്‍ അമേരിക്ക' പടത്തിന്‍റെ ട്രെയിലര്‍

'ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്' മോഡല്‍ 'റോക്കി ഭായിയുടെ' ടോക്സിക്കില്‍; വന്‍ അപ്ഡേറ്റ് !

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചലച്ചിത്രമേളകളിൽ നിറഞ്ഞ കയ്യടി നേടിയ രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്
വേറിട്ട ലുക്കിൽ നസ്ലിൻ; പ്രതീക്ഷയേറ്റി ‘മോളിവുഡ് ടൈംസ്’ ഫസ്റ്റ് ലുക്ക്