
ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘മുൻപേ’യുടെ പൂജ ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് ഊട്ടിയിൽ വെച്ച് നടന്നു. സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്ററും. ടിന തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം കുമാർ മംഗത് പാഥക്, അഭിഷേക് പാഥക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഒരുങ്ങുന്നത്.
ഫൂട്ടേജ് എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "മുൻപേ". മഹേഷിന്റെ പ്രതികാരം, റാണി പദ്മിനി, മായാ നദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ഒരു പിടി ചിത്രങ്ങളുടെ എഡിറ്റർ ആയി സൈജു ശ്രീധരൻ പ്രവർത്തിച്ചിട്ടുണ്ട്.രാജേഷ് മേനോൻ, ഗോകുൽനാഥ് ജി എന്നിവർ ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർമാരും അഭിനയ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറും രവീന്ദ്ര ഓട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ്. ചിത്രത്തിൻ്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
തിരക്കഥ: ടിന തോമസ്, ഛായാഗ്രഹണം: ഷിനോസ്, സംഗീതം: റെക്സ് വിജയൻ, ഗിച്ചു ജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, സിങ്ക് സൗണ്ട്: വിവേക് കെ.എം., സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ഫിനാൻസ് കൺട്രോളർ: ദിലീപ് എടപ്പാട്ട്, ലൈൻ പ്രൊഡ്യൂസർ: അബിൻ ഇ എ., ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രിനിഷ് പ്രഭാകരൻ, ആക്ഷൻ: ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ഡി.ഐ കളറിസ്റ്റ്: രമേഷ് സി.പി, ഡി.ഐ സ്റ്റുഡിയോ: കളർ പ്ലാനറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫി: സാബി ഹംസ, മാർക്കറ്റിംഗ് ഹെഡ് (പനോരമ): ഫാത്തിമ നഗ്രീസ്, അസോസിയേറ്റ് എഡിറ്റർ: ആൽഡ്രിൻ ജൂഡ്, ടൈറ്റിൽ ആൻഡ് ഡിസൈൻ: അനന്തു ചന്ദ്രരാജു, യദു മുരുകൻ, കിഷോർ ഗോപി, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ