'കപ്പേള'യ്ക്ക് ശേഷമുള്ള മുഹമ്മദ് മുസ്‌തഫ ചിത്രം; 'മുറ' ചിത്രീകരണം പൂർത്തിയായി

Published : Apr 06, 2024, 02:02 PM IST
'കപ്പേള'യ്ക്ക് ശേഷമുള്ള മുഹമ്മദ് മുസ്‌തഫ ചിത്രം; 'മുറ' ചിത്രീകരണം പൂർത്തിയായി

Synopsis

സുരാജ് വെഞ്ഞാറമൂട്, ഹ്രിദു ഹാറൂൺ, മാലാ പാർവതി തുടങ്ങിയവര്‍

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 57 ദിവസങ്ങളിലായി തിരുവനന്തപുരം, മധുര, തെങ്കാശി, ബംഗളൂരു എന്നീ സ്ഥലങ്ങളിലാണ് മുറയുടെ ഷൂട്ടിംഗ് നടന്നത്. കേരളത്തിലെ സിനിമാരംഗത്തെ  പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തിൽ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കപ്പേള എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‍തഫ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂട്, ഹ്രിദു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.     

ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'ലൂസിഫറി'ന്‍റെ മൂന്നിരട്ടിയിലധികം! തമിഴ്നാട്ടില്‍ മാത്രമല്ല, കര്‍ണാടകയിലും 'മഞ്ഞുമ്മലി'ന് റെക്കോര്‍ഡ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്