Asianet News MalayalamAsianet News Malayalam

പിടിതരാതെ 'വിവേകാനന്ദന്‍'; ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തി

സ്വാസിക, ഗ്രേസ് ആന്‍റണി നായികമാര്‍

Vivekanandan Viralanu trailer shine tom chacko kamal grace antony swasika nsn
Author
First Published Jan 9, 2024, 8:50 PM IST

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയ സംവിധായകൻ കമൽ ഒരുക്കുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ പ്രമേയം എന്താണെന്ന സസ്പെന്‍സ് നിലനിര്‍ക്കൊണ്ടുള്ളതാണ് ട്രെയ്‍ലര്‍. ജനുവരി 19 നാണ് ചിത്രത്തിന്‍റെ റിലീസ്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യർ, ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ട്രെയ്‍ലര്‍ പുറത്തിറക്കിയത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാല പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ പ്രൊഡ്യൂസേഴ്സ്‌ കമലുദ്ദീന്‍ സലിം, സുരേഷ് എസ് എ കെ, ആര്‍ട്ട്‌ ഡയറക്ടര്‍ ഇന്ദുലാല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ, പിആര്‍ഒ വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

ALSO READ : 'അത് ഫോര്‍ അല്ല, സിക്സ്'; സ്വന്തം ടീമിനുവേണ്ടി യോഗി ബാബുവിനോടും സംഘത്തോടും തര്‍ക്കിച്ച് വിജയ്, വൈറല്‍ വീഡിയോ

Follow Us:
Download App:
  • android
  • ios