ജോര്‍ജൂട്ടിയെ പൂട്ടാനിറങ്ങിയ 'ഐജി' ഇനി മമ്മൂട്ടിക്കൊപ്പം പ്രതിപക്ഷനേതാവ്; 'വണ്‍' ക്യാരക്ടര്‍ പോസ്റ്റര്‍

Web Desk   | Asianet News
Published : Mar 04, 2021, 04:43 PM IST
ജോര്‍ജൂട്ടിയെ പൂട്ടാനിറങ്ങിയ 'ഐജി' ഇനി മമ്മൂട്ടിക്കൊപ്പം പ്രതിപക്ഷനേതാവ്;  'വണ്‍' ക്യാരക്ടര്‍ പോസ്റ്റര്‍

Synopsis

മോഹൻലാൽ ചിത്രം ദൃശ്യം 2ൽ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന 'വണ്‍' എന്ന സിനിമയില്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപി. മരമ്പള്ളി ജയാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവിനെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്. മുരളിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് മമ്മൂട്ടിയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. മോഹൻലാൽ ചിത്രം ദൃശ്യം 2ൽ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

Birthday wishes to dear Murali Gopy Pleased to present him as Marampally Jayanandan, opposition leader in One!

Posted by Mammootty on Wednesday, 3 March 2021

ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും. മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഷൂട്ടിംഗ്. 2020ല്‍ ആണ് റിലീസ്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍