
സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ദൃശ്യം 2 ആണ് ചർച്ച ആയിരിക്കുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ എല്ലാവർക്കും മനപാഠമായി കഴിഞ്ഞു. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയത്. ആദ്യഭാഗത്തിൽ ഇല്ലാതിരുന്ന കഥാപാത്രങ്ങളും ദൃശ്യം 2വിൽ ഉണ്ടായിരുന്നു. അതിൽ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തത് മുരളി ഗോപിയാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് അദ്ദേഹം കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഭ്രമരം, ലൂസിഫർ, ദൃശ്യം 2 എന്നീ സിനിമകളിലെയും അല്ലാതെയുമുള്ള ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ് മുരളി ഗോപിയുടെ കുറിപ്പ്. എഴുത്തുകാരനായും നടനായും ലാലേട്ടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് താരം കുറിച്ചു.
'ഭ്രമരം മുതൽ ലൂസിഫർ കടന്ന് ദൃശ്യം 2 വരെ..... ഒരു നടനെന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും താങ്കളെപ്പോലെ ഇതിഹാസതുല്യനായ ഒരു താരത്തിനൊപ്പം പ്രവർത്തിക്കാനായത് ബഹുമതിയായി കരുതുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ നമ്മളൊന്നിച്ച് ചെയ്യാനിടവരട്ടെ ലാലേട്ടാ..' എന്നാണ് ചിത്രങ്ങൾക്കൊപ്പം മുരളി ഗോപി കുറിച്ചത്.
From Bhramaram, to Lucifer, to Drishyam 2...Always an honour, both as a writer and as an actor, to work with our legendary superstar. ❤️🙏🏽 Here's to the many more to come, Lalettaa🥂🤗 #Drishyam2
Posted by Murali Gopy on Sunday, 21 February 2021
ഐജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രമായാണ് മുരളി ഗോപി ദൃശ്യം 2ൽ അവതരിപ്പിച്ചത്. ദൃശ്യം ഒന്ന് പോലെ തന്നെ രണ്ടാം ഭാഗവും മികച്ച അഭിപ്രായം നേടുകയാണ്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മീന, എസ്‍തര്‍, അൻസിബ, ആശാ ശരത് തുടങ്ങിയവരൊക്കെ രണ്ടാം ഭാഗത്തുമുണ്ട്. ആദ്യ ഭാഗത്തുണ്ടായിരുന്ന കലാഭാവൻ ഷാജോണ്‍ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചിരുന്നില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ