
പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഫ്രൈഡേ ഫിലിമ്സിന്റെ ബാനറിലാണ്ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി. നവാഗതനായ ഷിബു ബഷീറാണ് ചിത്രത്തിന്റെ സംവിധായകനായി എത്തുന്നത്.
‘നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പം. എന്റെ സ്‌ക്രിപ്പിറ്റിലെ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്‘ എന്നാണ് മുരളി ഗോപി ചിത്രത്തോടൊപ്പം കുറിച്ചത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
With debutant director Shibu Basheer, who will be directing my script for the project with Mammooty sir.
Posted by Murali Gopy on Friday, 16 April 2021
വലിയൊരു സ്വപ്‌നം നടക്കാന്‍ പോകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമ എന്നാണ് വിജയ് ബാബു പ്രഖ്യാപന സമയത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. മുരളി ഗോപി, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള വിജയ് ബാബുവിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.
മുരളി ഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ