ഷാജി കൈലാസിന്‍റെ ഫ്രെയ്‍മില്‍ തിളങ്ങാന്‍ മുരളി ഗോപി; 'വരവി'ല്‍ ഞെട്ടിക്കാന്‍ 'മേടയില്‍ കൊച്ച്'

Published : Jun 06, 2026, 11:07 PM IST
murali gopy plays medayil kochu in shaji kailas movie varavu with joju george

Synopsis

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിൽ ജോജു ജോർജും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തില്‍ മേടയില്‍ കൊച്ച് എന്ന വേറിട്ട കഥാപാത്രമായി മുരളി ഗോപി. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം മധ്യതിരുവിതാംകൂറിന്റെയും മലഞ്ചരക്കിൻ്റെ ഗന്ധമുള്ള ഹൈറേഞ്ചിൻ്റെയും രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫുൾ ആക്ഷൻ പാക്ക്ഡ് ചിത്രമാണ്. ഒരു നാടിനെ സമ്പത്തുകൊണ്ടും ആളും അർത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ ഒരു പ്ലാൻ്റർ. നാടിൻ്റെ ഹൃദയത്തുടിപ്പുകളെ തൻ്റെ ഉള്ളം കൈയ്യിലൂടെ മേടയിൽ കൊച്ചാണ് നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. വെളുത്ത നീണ്ട ജൂബയും മുണ്ടും അണിഞ്ഞ് ഇടയ്ക്ക് ആവശ്യം വന്നാൽ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാൻ കഴിയുക. സൗമ്യമായ ഭാഷയിൽ മാത്രം സംസാരിക്കുന്ന മേടയിൽ കൊച്ചിൻ്റെ ഉള്ളറിയുന്നവർ ചുരുക്കം.

തൻ്റെ അധീതനയിലേക്ക് കാട്ടുങ്കൽ പോളച്ചൻ എത്തുന്നതോടെയാണ് മേടയിൽ കൊച്ചിൻ്റെ ജീവിതം ഏറെ സംഘർഷഭരിതമാകുന്നത്. പോളച്ചൻ പത്ത് ദിവസത്തെ പരോളിൽ ഇറങ്ങി എന്നു കേട്ടപ്പോൾ കൊച്ചിൻ്റെ പ്രതികരണം ശ്രദ്ധിച്ചാൽ മതി ഇവർ തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടന്നന്ന് മനസ്സിലാക്കാൻ. "കുറച്ചു നാളായി വല്യ പ്രശ്‌നങ്ങളില്ലാതെ പോകുകയായിരുന്നു", ഇതായിരുന്നു മേടയിൽ കൊച്ചിൻ്റെ പ്രതികരണം. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. പോളച്ചൻ്റെ സാന്നിദ്ധ്യം പല പ്രബലന്മാരുടേയും മന:സമാധാനം കെടുത്തുന്നു. പോളച്ചൻ്റെ പത്തു ദിവസത്തെ പരോൾ അന്നാടിനെ സംഘർഷത്തിലേക്കു നയിക്കുകയാണ്. പോളച്ചൻ്റെ ഒന്നൊന്നര വരവ്, ഷാജി കൈലാസ് ആലോഷമാക്കുകയാണിവിടെ. പോളച്ചനും മേടയിൽ കൊച്ചും നേർക്കുനേർ വരുമ്പോഴാണ് വരവ് എന്ന ചിത്രത്തിന് പുതിയ വഴിത്തിരിവുകളും സമ്മാനിക്കുന്നത്.

കണ്ണിൽ കത്തുന്ന പ്രതികാരവുമായി എത്തുന്ന പോളച്ചനായി ജോജു ജോർജ് അരങ്ങ് തകർക്കുന്നു. കാമ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ മികച്ച ആക്ഷൻ പാക്ക്ഡ് ചിത്രമായിട്ടാണ് വരവിനെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. എഴുതിയ തിരക്കഥകളിൽ മഹാഭൂരിപക്ഷവും വൻ വിജയങ്ങളായിട്ടുള്ള തിരക്കഥാകൃത്തായ എ കെ സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച എട്ട് ആക്ഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. ഈ എട്ട് അക്ഷനുകളും എട്ട് ആക്ഷൻ കൊറിയോഗ്രാഫേഴ്സാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും അക്ഷൻ കോറിയോഗ്രാഫേഴ്സ് ഒരു ചിത്രത്തിനു വേണ്ടി ഒത്തുചേരുന്ന ആദ്യ ചിത്രവുമായിരിക്കും വരവ്.

ജോജു ജോർജിനും മുരളി ഗോപിക്കും പുറമേ ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോല്‍, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോമി ജോസഫ്, രാഹുൽ റെജി, ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്,

കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനിഷ്, സ്റ്റിൽസ് ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേഴ്സ് ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജൂൺ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംവിധാനം എം എ നിഷാദ്; പുതിയ ചിത്രം 'ലര്‍ക്കി'ലെ ഗാനമെത്തി
'ദൃശ്യം 3 ന് തെലുങ്ക്, കന്നഡ റീമേക്കുകള്‍ ഇല്ലാത്തത് ആ കാരണം കൊണ്ട്'; ജീത്തു ജോസഫ് പറയുന്നു