'എൽ2ഇ മിന്നിച്ചേക്കണേ'; സംവിധായകനും രചയിതാവും നിർമാതാവും ഒറ്റ ഫ്രെയിമിൽ, 'എമ്പുരാൻ പിക്സ്'

Published : Oct 12, 2024, 05:33 PM ISTUpdated : Oct 12, 2024, 05:39 PM IST
'എൽ2ഇ മിന്നിച്ചേക്കണേ'; സംവിധായകനും രചയിതാവും നിർമാതാവും ഒറ്റ ഫ്രെയിമിൽ, 'എമ്പുരാൻ പിക്സ്'

Synopsis

എമ്പുരാൻ മിന്നിച്ചേക്കണമെന്ന് പറഞ്ഞവർ ഫോട്ടോയിൽ മോഹൻലാലിനെ മിസ് ചെയ്യുന്നുവെന്ന് പറയുന്നുമുണ്ട്. 

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. നിലവിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. 

തിരുവനന്തപുരത്താണ് നിലവിൽ എമ്പുരാന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ഇവിടെ നിന്നുമുള്ള ഫോട്ടോ രചയിതാവായ മുരളി ​ഗോപിയാണ് ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം സംവിധായകനായ പൃഥ്വിരാജും നിർമാതാവായ ആന്റണി പെരുമ്പാവൂരും ഉണ്ട്. ത്രീ ഈസ് കമ്പനി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ മുരളി ​ഗോപി ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. എമ്പുരാൻ മിന്നിച്ചേക്കണമെന്ന് പറഞ്ഞവർ ഫോട്ടോയിൽ മോഹൻലാലിനെ മിസ് ചെയ്യുന്നുവെന്ന് പറയുന്നുമുണ്ട്. 

2019ൽ റിലീസ് ചെയ്ത ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിവേക് ഒബ്റോയ് പോയിട്ട് മറ്റ് താരങ്ങൾ എമ്പുരാനിലും ഉണ്ടാകും. ചിത്രം ഈ വർഷം അവസാനമോ 2025 ആദ്യമോ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ചെറുതല്ലാത്തൊരു തിയറ്റർ എക്സ്പീരിയൻസ് എമ്പുരാൻ സമ്മാനിക്കുമെന്ന് ഉറപ്പാണ്. 

'എസ്പി അതിയന്റെ താര'; രജനികാന്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ, ചിത്രങ്ങൾ

അതേസമയം, ബറോസ്, വൃഷഭ, തരുണ്‍ മൂര്‍ത്തി ചിത്രം എന്നിവയാണ് നിലവില്‍ മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ബറോസ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഒക്ടോബര്‍ 3ന് സിനിമ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് മാറ്റുക ആയിരുന്നു. നിലവില്‍ ചിത്രത്തിന്‍റെ പ്രീമിയര്‍ കഴിഞ്ഞിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്