
തിരുവനന്തപുരം: മലയാള സിനിമയിലെ പുതുകാല തിരക്കഥകൃത്തുക്കളില്‍ മുന്‍നിരയിലാണ് മുരളി ഗോപി. ലൂസിഫര്‍ പോലുള്ള വന്‍ ഹിറ്റുകള്‍ മുരളി സൃഷ്ടിച്ചിട്ടുണ്ട്. അതിന് പുറമേ നടന്‍ എന്ന നിലയിലും മുരളി ഗോപി മലയാള സിനിമയില്‍ തന്‍റെ ഇടം ഉറപ്പിച്ചിട്ടുണ്ട്. അന്തരിച്ച അഭിനയ ഇതിഹാസം ഭരത് ഗോപിയുടെ മകന്‍ എന്ന നിലയില്‍ മലയാളിക്ക് മുരളിയുടെ അഭിനയ പാഠവം ഒരു അത്ഭുതമല്ല.
ഭരത് ഗോപിയുടെ ജന്മദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍. "അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ" ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും. എന്നാല്‍ അതിന് തയ്യാറാകാത്തതിന്‍റെ കാരണം മുരളി പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.
ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് മുരളി പറയുന്നത്.
മുരളി ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഇന്ന്, അച്ഛന്റെ ജന്മദിനം.
ഒരുപാട് അവസരങ്ങളിൽ ഒരുപാട് പേർ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് "അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ" ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന്. ഓർമ്മകൾ പുരസ്‌കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്ന ആംഗലേയ സങ്കൽപ്പത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം.
ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈയിടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വച്ച് നടത്തിയ ഒരു കെ ജി ജോർജ്ജ് അനുസ്മരണത്തിൽ പങ്കെടുത്തപ്പോൾ, എന്നെ ശരിക്കും സന്തോഷിപ്പിച്ചത് ആ ചടങ്ങിന് ശേഷം അതിന്റെ സംഘാടകർ നടത്തിയ ഒരു ചലച്ചിത്ര പ്രദർശനമാണ്.
"യവനിക"യുടെ ഒരു restored print ആണ് അന്നവിടെ പ്രദർശിപ്പിച്ചത്. ആ restoringനായി പ്രവർത്തിച്ചത് ചലച്ചിത്ര അക്കാദമി ആണെന്ന് പിന്നീടറിഞ്ഞു. ഇതുപോലുള്ള archiving പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ അക്കാദമി പോലുള്ള സർക്കാർ സ്ഥാപനങ്ങളെ പ്രസക്തമാകുന്നത് തന്നെ. ക്ലാസിക്കുകളെ, പൊടിതട്ടിയെടുത്ത്, പുത്തൻ സഹൃദയർക്കായി പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ മണ്മറഞ്ഞ മഹാകലാകാരന്മാരുടെ യഥാർത്ഥ അനുസ്മരണം സാധ്യമാകൂ.
ഏതൊരു കലാകാരനും പൊതുസമക്ഷം അവശേഷിപ്പിച്ചു പോകുന്നത് അയാളെന്ന വ്യക്തിയുടെ ഓർമ്മകളേക്കാൾ അയാളുടെ സൃഷ്ടിയുടെ ഓർമ്മകളെയാണ്. വ്യക്തിസത്തയെക്കാൾ സൃഷ്ടിസത്തയാണ് കലാകാരന്മാരുടെ ബാക്കിപത്രം എന്നിരിക്കെ, അവരുടെ വ്യക്തിത്വത്തെ ആഘോഷിക്കലാണോ അവരുടെ സൃഷ്ടികളെ ആഘോഷിക്കലാണോ യഥാർത്ഥ അനുസ്മരണം എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.
ഞാന്‍ ഈ വേദിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കും, കാരണമുണ്ട്: കേരളീയം വേദിയില്‍ കമല്‍ഹാസന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ