Asianet News MalayalamAsianet News Malayalam

'ജനങ്ങള്‍ രാജാവ്, ഞാന്‍ അവരുടെ ദളപതി' : രജിനി സൂപ്പര്‍സ്റ്റാര്‍ വിവാദത്തിന് 'ദ എന്‍റ് ' ഇട്ട് വിജയ്.!

ജയിലര്‍ റിലീസായി റെക്കോഡ് കളക്ഷന്‍ വന്നതിന് പിന്നാലെ ഈ വിവാദം കുറച്ചുകൂടി കത്തി. അതിന് ശേഷം ലിയോ വരുന്നതിനായിരുന്നു ആരാധകരുടെ കാത്തിരിപ്പ്.

vijay rajini superstar controversy ended after vijay leo success meet viral speech vvk
Author
First Published Nov 2, 2023, 3:49 PM IST

ചെന്നൈ: ജയിലര്‍ ഓഡിയോ ലോഞ്ചിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ പ്രസംഗമാണ് തമിഴ്നാട്ടില്‍ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന വിവാദം തന്നെയുണ്ടാക്കിയത്. കോളിവുഡിലെ ബോക്സോഫീസില്‍ കളക്ഷന്‍ കിംഗായതോടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ മറികടന്ന് വിജയ് തമിഴിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് ജയിലര്‍ ഓഡിയോ ലോഞ്ചില്‍ രജനി കാക്ക പരുന്ത് പരാമര്‍ശം നടത്തിയത്. ഇത് കോളിവുഡില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്.

ജയിലര്‍ നിര്‍മ്മാതാവ് കലാനിധി മാരന്‍ രജനിയുടെ ഈ പ്രായത്തിലും അദ്ദേഹത്തിനായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുന്നു. അതുപോലെ ഈ പ്രായത്തില്‍ ഏതെങ്കിലും താരത്തിന് വേണ്ടി നിര്‍മ്മാതാക്കള്‍ ക്യൂ നിന്നാല്‍ അപ്പോള്‍ ആലോചിക്കാം എന്നാണ് കലാനിധി മാരന്‍ പറഞ്ഞത്. അതിന് പിന്നാലെ രണ്ട് ഫാന്‍സിനുമിടയില്‍ വലിയ തര്‍ക്കങ്ങള്‍ നടന്നു.

ജയിലര്‍ റിലീസായി റെക്കോഡ് കളക്ഷന്‍ വന്നതിന് പിന്നാലെ ഈ വിവാദം കുറച്ചുകൂടി കത്തി. അതിന് ശേഷം ലിയോ വരുന്നതിനായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. സൂപ്പര്‍താര വിവാദത്തിന്  വിജയ് ലിയോ ഓഡിയോ റിലീസില്‍ മറുപടി നല്‍കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഓഡിയോ റിലീസ് റദ്ദാക്കപ്പെട്ടതോടെ വീണ്ടും വിവാദം കത്തി. ലിയോ റിലീസ് സമയത്ത് ഇത് പരകോടിയിലായിരുന്നു.

മീശ രാജേന്ദ്രനെപ്പോലുള്ളവര്‍ ഈ വിവാദത്തോട് ചേര്‍ന്ന് വിജയിക്കെതിരെ വ്യക്തിപരമായ ആക്രമണം അടക്കം വിവിധ അഭിമുഖങ്ങളില്‍ നടത്തി. എന്നാല്‍ രജനികാന്ത് ഈ വിവാദത്തില്‍ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ജയിലര്‍ വന്‍ വിജയമായതോടെ സൂപ്പര്‍താര വിവാദത്തിന് ഉത്തരം നല്‍കേണ്ട വ്യക്തി വിജയ് മാത്രമായി എന്നാണ് സിനി ജേര്‍ണലിസ്റ്റ് ബിസ്മി ഒരു വീഡിയോയില്‍ പറഞ്ഞത്.

ഒടുക്കം ലിയോ റിലീസായി വിജയകരമായി ഓടുന്ന വേളയിലാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ പടത്തിന്‍റെ അണിയറക്കാര്‍ വിജയാഘോഷം സംഘടിപ്പിച്ചത്. ഇതില്‍ ചിത്രത്തിലെ താരങ്ങള്‍ എല്ലാം എത്തിയെങ്കിലും വിജയിയുടെ പ്രസംഗമാണ് എല്ലാവരും കാത്തിരുന്നത്. ഒടുക്കം അതില്‍ വിജയ് സൂപ്പര്‍താര വിവാദത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

" പുരൈട്ചി തലൈവര്‍ ഒന്നെയുള്ളൂ, നടികര്‍ തിലകം ഒന്നെയുള്ളൂ,  പുരൈട്ചി കലൈ​ഞ്ജര്‍ ക്യാപ്റ്റൻ എന്നത് ഒരാളെ ഉള്ളൂ. ഉല​ഗ നായകൻ എന്നാൽ ഒരാളെ ഉള്ളൂ. സൂപ്പർ സ്റ്റാർ എന്നതും ഒരാളെ ഉള്ളൂ. അതുമാതിരി തലൈ എന്നാലും ഒരാളെ ഉള്ളൂ. അത് പോലെ തന്നെ ദളപതിയും ഒന്നെയുള്ളു. ദളപതി എന്നാല്‍ രാജാവിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പടനായകനാണ്. രാജാവ് ഉത്തരവിടുന്നത് ദളപതി നടപ്പിലാക്കും. എനിക്ക് ജനങ്ങളാണ് രാജാക്കന്മാർ. അവര്‍ പറയുന്നത് ഞാന്‍ നടപ്പിലാക്കും ഞാൻ അവരുടെ ദളപതി" എന്നാണ് വിജയ് പറഞ്ഞത്. 

അതായത് സൂപ്പര്‍താര വിവാദത്തിന് വിജയ് തന്നെ മറുപടി നല്‍കി അവസാനിപ്പിച്ചുവെന്നാണ് ഈ പ്രസംഗത്തിലൂടെ വ്യക്തമാകുന്നത്. അതായത് പതിവ് പോലെ തന്‍റെ ആരാധകരെ മുന്നില്‍ നിര്‍ത്തി വിജയ് ആ വിവാദത്തിന് ദ എന്‍റ്  പറഞ്ഞുവെന്നാണ് തമിഴ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. 

ഐശ്വര്യ റായിക്ക് ഇന്ന് 50ാം പിറന്നാള്‍; താരത്തിന്‍റെ സ്വത്ത് വിവരം കേട്ട് ഞെട്ടരുത്.!

ഞാന്‍ ഈ വേദിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കും, കാരണമുണ്ട്: കേരളീയം വേദിയില്‍ കമല്‍ഹാസന്‍

Latest Videos
Follow Us:
Download App:
  • android
  • ios