അമൃതയ്ക്ക് പിന്നാലെ ബാലയെ കാണാൻ ആശുപത്രിയിലെത്തി ഗോപി സുന്ദർ

Published : Mar 07, 2023, 04:47 PM IST
അമൃതയ്ക്ക് പിന്നാലെ ബാലയെ കാണാൻ ആശുപത്രിയിലെത്തി ഗോപി സുന്ദർ

Synopsis

ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്. 

കൊച്ചി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ  മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ  അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി. അതേ സമയം  അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 

'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour', എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. 

ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. അല്പസമയത്തിന് ഉള്ളില്‍ നടന്‍റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം. 

മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു: ബൈജു സന്തോഷ്

'ബാല ചേട്ടനെ പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു'; കുടുംബസമേതം ആശുപത്രിയിൽ എത്തി അമൃത

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'