നിഷ്കളങ്കനും സാധുവുമാണ് ജാസി, ഉണ്ടായത് ദുരനുഭവം: ജാസി ഗിഫ്റ്റിന് പിന്തുണയുമായി ശരത്

Published : Mar 16, 2024, 06:54 PM ISTUpdated : Mar 16, 2024, 08:50 PM IST
നിഷ്കളങ്കനും സാധുവുമാണ് ജാസി, ഉണ്ടായത് ദുരനുഭവം: ജാസി ഗിഫ്റ്റിന് പിന്തുണയുമായി ശരത്

Synopsis

ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ശരത്. 

കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പള്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ശരത്. കോളേജിൽ വെച്ചുണ്ടായി ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിൽ ഉള്ളതാണെന്നും ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

"എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിൽ ഉള്ളതാണ്. ഒരു കോളേജ് പ്രിൻസിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരിൽ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക്‌ വളരെ വേദനാജനകമായി തോന്നി. എനിക്ക്‌ അറിയാവുന്ന ജാസി വളരെ നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. കോളേജ് അധികൃതരിൽ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണ്. ജാസിക്ക് ഒപ്പം", എന്നാണ് ശരത് കുറിച്ചത്. 

അനുഷ്ക മാത്രമല്ല, പ്രഭുദേവയും ഉണ്ട്; 'ഉറുമി'ക്ക് ശേഷം 'കത്തനാരി'ൽ ജോയിൻ ചെയ്ത് താരം

രണ്ട് ദിവസം മുന്‍പ് ആയിരുന്നു കോലഞ്ചേരി കോളേജ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ജാസി ഗിഫ്റ്റ് എത്തിയത്. സ്റ്റേജില്‍ പാടുന്നതിനിടെ എത്തിയ പ്രിന്‍സിപ്പള്‍ അദ്ദേഹത്തിന്‍റെ പക്കല്‍ നിന്നും മൈക്ക് പിടിച്ച് വാങ്ങിക്കുകയും ഒപ്പം വന്ന ആള് പാടരുതെന്ന് പറയുകയും ചെയ്തിരുന്നു. വന്‍ പ്രതിഷേധം ആയിരുന്നു വിദ്യാര്‍ത്ഥികള്‍ നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രിന്‍സിപ്പളിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ