ഔസേപ്പച്ചന്റെ കൈപിടിച്ച് ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്

Published : Mar 18, 2025, 01:46 PM ISTUpdated : Mar 18, 2025, 02:59 PM IST
ഔസേപ്പച്ചന്റെ കൈപിടിച്ച് ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്

Synopsis

പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. 

തൃശ്ശൂര്‍: പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. കരുതൽ എന്ന മ്യൂസിക് വീഡിയോയിലെ 'ചിറകു മുളച്ചു' എന്ന ഗാനം പാടിയാണ് മാധവ് സുന്ദർ സംഗീത രംഗത്തേക്ക് എത്തുന്നത് .

റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്.30 വർഷങ്ങൾക്കു മുമ്പ് ഔസേപ്പച്ചൻ തന്നെയാണ് ഗോപി സുന്ദറിനെയും സിനിമ സംഗീത രംഗത്ത് കൊണ്ട് വന്നത് .ഗോപി സുന്ദർ ആദ്യമായി പാടിയതും ഔസേപ്പച്ചന് വേണ്ടി ആയിരുന്നു.   

കൗമാര പ്രണയത്തിലെ ചതിക്കുഴികൾ മനസ്സിലാക്കുന്നതിനും, അങ്ങനെ എന്തെങ്കിലും കുരുക്കിൽ പെട്ടാൽ സൗഹൃദ ക്ലബ്ബ് നേതൃത്വം നൽകുന്ന വി-ഹെല്‍പ്പിനെ ആശ്രയിച്ച് എങ്ങനെ ഒരു സാധാരണ സ്കൂൾ ജീവിതം നയിക്കാം എന്നതിനെ ആസ്പദമാക്കി

എംഎഎസ്എം എച്ച്എസ്എസിലെ സൗഹൃദ കോഡിനേറ്റർ ജോഫി, സുഹൃത്ത് മിൽട്ടൺ, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ സൗഹൃദ ക്ലബ് എന്നിവർ ചേർന്ന് നിർമ്മിച്ച വീഡിയോ സോങ് പ്രകാശനം മാർച്ച് 16 നു തൃശൂർ കാസിനോ ഹോട്ടലിൽ വച്ച് നടന്നു.

ജോഫി പുലിക്കോട്ടിൽ സ്വാഗതം ആശംസിച്ച ചടങ്ങ്‌ സിജിആന്‍റ്എസി ജില്ലാ കോർഡിനേറ്റർ ശ്രീ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ അക്കാദമിക് കോർഡിനേറ്റർ വിഎം കരീം അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ശ്രീ റഫീക് അഹമ്മദ്, സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചൻ, സംവിധായകൻ ശ്രീ ഫേവർ ഫ്രാൻസിസ്.

ഗായകൻ മാധവ് സുന്ദർ, കോ-പ്രൊഡ്യൂസർ മിൽട്ടൺ ഫ്രാൻസിസ് ഇമ്മട്ടി, സജീവ് കരുമാലിക്കൽ , അഭിനേതാക്കളായ നന്ദകിഷോർ, അമൽ സൈമൺ, ജിതമോൾ പുല്ലേലി, ഡോ. ബിജു, ജിനി പി പി , ശ്രീ ഹീരാലാൽ, ശ്രീമതി മിനി ജോസ്, ജിജോ സി സി , ഡോ.ജെനി , ശ്രീമതി കുസുമം ആന്റണി എന്നിവർ സംസാരിച്ചു. ആൽബത്തിന്റെ ആദ്യ പ്രദർശനവും വേദിയിൽ നടന്നു.

'നിങ്ങൾ ഒരു ദളിതനാണ്': കമന്‍റിന് ചുട്ട മറുപടി നല്‍കി ജാൻവി കപൂറിന്റെ കാമുകൻ ശിഖർ പഹാരിയ

ശ്രീദേവിയായി ബിഗ് സ്ക്രീനില്‍ എത്താന്‍ മോഹം: ആഗ്രഹം തുറന്നുപറഞ്ഞ് തമന്ന
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എല്ലാവർക്കും കാറുണ്ടല്ലോ അച്ഛനെന്താ കാർ ഇല്ലാത്തതെന്ന് മകൻ; അപ്രതീക്ഷിത സമ്മാനവുമായി പൃഥ്വിരാജ്..; കുറിപ്പ് പങ്കുവച്ച് സിദ്ധു പനയ്ക്കൽ
'എന്റെ ഡോഗിന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്, എന്തെങ്കിലും ആവശ്യത്തിന് അത് മാത്രം നോക്കും'; സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി