തെന്നിന്ത്യയെ ഞെട്ടിച്ച നായകൻ, കാത്തിരുന്ന ചിത്രം ഒടിടിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം

Published : Mar 18, 2025, 12:52 PM IST
തെന്നിന്ത്യയെ ഞെട്ടിച്ച നായകൻ, കാത്തിരുന്ന ചിത്രം ഒടിടിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം

Synopsis

അജിത്തിനെ പോലും മുട്ടുകുത്തിച്ച നായകന്റെ ചിത്രം ഒടിടിയിലേക്ക് എത്തുന്നു, ഒഫിഷ്യല്‍ പ്രഖ്യാപനമായി.

തമിഴകത്തെ അമ്പരപ്പിച്ച ചിത്രമായിരുന്നു ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനകം 146 കോടി നേടിയിരിക്കുകയാണ്. മാര്‍ച്ച് 21ന് ഡ്രാഗണ്‍ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെയും അമ്പരപ്പിച്ചാണ് പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി ഉള്ളത്.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി മുമ്പെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

Read More: എനര്‍ജറ്റിക്ക് ലുക്ക്, പുതിയ സ്റ്റൈലിഷ് ഫോട്ടോ പുറത്തുവിട്ട് മമ്മൂട്ടി, സ്‍നേഹം ചൊരിഞ്ഞ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടോക്സിക് പാരന്‍റിങ്ങിൻ്റെ ഭീകരത ചർച്ച ചെയ്യുന്ന ചിത്രമാണ്, ഇമോഷൻസ് ആണ് 'വലതുവശത്തെ കള്ളനി'ലെ കണക്ടിങ് ഫാക്ടർ: ജീത്തു ജോസഫ്
എല്ലാവർക്കും കാറുണ്ടല്ലോ അച്ഛനെന്താ കാർ ഇല്ലാത്തതെന്ന് മകൻ; അപ്രതീക്ഷിത സമ്മാനവുമായി പൃഥ്വിരാജ്..; കുറിപ്പ് പങ്കുവച്ച് സിദ്ധു പനയ്ക്കൽ