കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു; 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' അടക്കം ചിത്രങ്ങള്‍

Published : Dec 27, 2025, 05:42 PM IST
My Dear Kuttichathan art director k Shekhar passes away

Synopsis

‘പടയോട്ട’ത്തിന്‍റെ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമയില്‍ ശേഖറിന്‍റെ തുടക്കം

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ അടക്കം കലാസംവിധാനത്തിന് സവിശേഷ പ്രാധാന്യമുള്ള സിനിമയുടെ കലാസംവിധാനം നിര്‍വ്വഹിച്ചതിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചാണ് അന്ത്യം. ജിജോ പുന്നൂസിന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തെത്തിയ മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം പടയോട്ടത്തിൽ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമയില്‍ ശേഖറിന്‍റെ തുടക്കം. നവോദയയുടെ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചു.

ഫാസിലിന്‍റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങളുടെയും കലാസംവിധായകനായി. ജിജോ പുന്നൂസ് തന്നെ സംവിധാനം നിര്‍വ്വഹിച്ച മൈ ഡിയര്‍ കുട്ടിച്ചാത്തനിടെ 'ആലിപ്പഴം പെറുക്കാം' എന്ന ഹിറ്റ്‌ പാട്ടിലെ കറങ്ങുന്ന മുറി ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രവുമായിരുന്നു മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആവശ്യങ്ങൾ ഒരിക്കലും ചോദിക്കില്ലെന്ന് സാറിന് അറിയാവുന്നത് കൊണ്ടാവാം'; ശ്രീനിവാസന്‍റെ പരിഗണനയെക്കുറിച്ച് ഡ്രൈവര്‍
'സ്വപ്‍നത്തിൽ പോലും കരുതിയോ പെണ്ണേ'; പുതിയ സന്തോഷം പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും