'ആദ്യ ചിത്രത്തിന്‍റെ പ്രതിഫലം പൂജ്യം'; തുറന്നുപറഞ്ഞ് അനു സിത്താര

Published : Mar 04, 2021, 05:09 PM IST
'ആദ്യ ചിത്രത്തിന്‍റെ പ്രതിഫലം പൂജ്യം'; തുറന്നുപറഞ്ഞ് അനു സിത്താര

Synopsis

ഇഷ്‍ട നടന്‍ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയാണെന്ന് അനു സിത്താരയുടെ മറുപടി. ഇപ്പോഴത്തെ വാട്‍സ്ആപ് ഡിപി കാണിക്കാമോ എന്ന ചോദ്യത്തിന് അത് പങ്കുവച്ചപ്പോള്‍ അതും താന്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം

ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചില്ലെന്ന് നടി അനു സിത്താര. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് അനുവിന്‍റെ പ്രതികരണം. ആദ്യ പ്രതിഫലം എത്രയെന്ന ചോദ്യത്തിന് 'സീറോ' എന്നായിരുന്നു നടിയുടെ ഉത്തരം. തുടര്‍ന്ന് വ്യക്തിപരമായ ഒട്ടേറെ ചോദ്യങ്ങള്‍ ആരാധകര്‍ ചോദിച്ചു. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് അനു സിത്താര മറുപടിയും നല്‍കിയിട്ടുണ്ട്.

ഇഷ്‍ട നടന്‍ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയാണെന്ന് അനു സിത്താരയുടെ മറുപടി. ഇപ്പോഴത്തെ വാട്‍സ്ആപ് ഡിപി കാണിക്കാമോ എന്ന ചോദ്യത്തിന് അത് പങ്കുവച്ചപ്പോള്‍ അതും താന്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം. ഏറ്റവും ഇഷ്‍ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം ഏതെന്ന ചോദ്യത്തിന് 'സദയം' എന്ന് മറുപടി. നടി ആയിരുന്നില്ലെങ്കില്‍ വേറെ ആരായേനെ എന്ന ചോദ്യത്തിന് നര്‍ത്തകിയോ അധ്യാപികയോ ആയേനെ എന്ന് മറുപടി. 

 

സുരേഷ് അച്ചൂസ് സംവിധാനം ചെയ്‍ത 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സത്യന്‍ അന്തിക്കാടിന്‍റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ലക്ഷ്‍മി ഗോപാലസ്വാമി അവതരിപ്പിച്ച ഡോ. തുളസി എന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചു. രാമന്‍റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി എത്തിയിട്ടുള്ള അനു സിത്താര തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആ മോഹൻലാൽ ചിത്രത്തിൽ മോനിഷയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് എന്നെ; തുറന്നുപറഞ്ഞ് ആശ ശരത്ത്
വാമ്പയർ മിത്തോളജിയുമായി അമല പോളിന്റെ 'ഹാഫ്'; പുത്തൻ പോസ്റ്റർ