'എന്‍റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്'; സുഹൃത്തിന്‍റെ വിയോഗത്തില്‍ തൃഷാല ദത്തിന്‍റെ കുറിപ്പ്

By Web TeamFirst Published Jul 5, 2019, 10:00 AM IST
Highlights

''നിന്നെ കാണാന്‍ സാധിച്ചതിനാലും നിന്‍റേതാകാന്‍ കഴിഞ്ഞതിനാലും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടി ഞാനാണ്. നീ എന്നില്‍ അനശ്വരമായി ജീവിക്കും. ഞാന്‍ നിന്നെ പ്രണയിക്കുന്നു...'' - തൃഷാല കുറിച്ചു

ദില്ലി: ഏറെ ഹൃദയവേദനയേടെയാണ് സഞ്ജയ് ദത്തിന്‍റെ മകള്‍ തൃഷാല ദത്ത് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രവും കുറിപ്പും പങ്കുവച്ചത്. സുഹൃത്തിന്‍റെ വിയോഗത്തില്‍ മനംനൊന്തായിരുന്നു തൃഷാലയുടെ കുറിപ്പ്. സുഹൃത്തിന്‍റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അയാള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തൃഷാല പങ്കുവച്ചിട്ടുണ്ട്. ''എന്‍റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്'' എന്നാണ് തൃഷാലയുടെ കുറിപ്പ് തുടങ്ങുന്നത്. സുഹൃത്തിനൊപ്പമുള്ള പ്രിയനിമിഷങ്ങളെ ഓര്‍മ്മിച്ചെടുക്കുന്നുണ്ട് താരപുത്രി. 

''നന്ദി, എന്നെ സ്നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്. എന്‍റെ ജീവിതത്തില്‍ എന്നുണ്ടായിരുന്നതിലും ഏറ്റവുമധികം എന്നെ നീ സന്തോഷവതിയാക്കി. നിന്നെ കാണാന്‍ സാധിച്ചതിനാലും നിന്‍റേതാകാന്‍ കഴിഞ്ഞതിനാലും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടി ഞാനാണ്. നീ എന്നില്‍ അനശ്വരമായി ജീവിക്കും. ഞാന്‍ നിന്നെ പ്രണയിക്കുന്നു. 'ഐ വില്‍ മിസ് യു'. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതുവരെ. എന്നെന്നും നിന്‍റേത് മാത്രം, നിന്‍റെ ബെല്ല മിയ ''  - തൃഷാല കുറിച്ചു.

ജൂലൈ 2നാണ് തൃഷാലയുടെ സുഹൃത്ത് മരിച്ചത്. എന്നാല്‍ സുഹൃത്തിന് എന്താണ് സംഭവിച്ചതെന്ന് തൃഷാല വ്യക്തമാക്കിയിട്ടില്ല. സഞ്ജയ് ദത്തിന്‍റെയും ആദ്യ ഭാര്യ റിച്ച ശര്‍മയുടെയും മകളാണ് തൃഷാല. ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്ന് 1996 ല്‍ റിച്ച മരിച്ചതോടെ മുത്തച്ചനും മുത്തശ്ശിക്കുമൊപ്പം അമേരിക്കയിലാണ് തൃഷാല. 

click me!