John Abraham : 'അമ്മ മലയാളിയല്ല, പക്ഷേ മോഹൻലാലിന്റെ കടുത്ത ആരാധിക', ജോണ്‍ അബ്രഹാം പറയുന്നു

By Web TeamFirst Published Dec 8, 2021, 2:45 PM IST
Highlights

മോഹൻലാലിന്റെ ആരാധികയാണ് തന്റെ അമ്മ എന്ന് ജോണ്‍ അബ്രഹാം.

രാജ്യത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മോഹൻലാല്‍ (Mohanlal). മോഹൻലാലിന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും പുറത്തുമെല്ലാം ആരാധകരുണ്ട്. മോഹൻലാലിന്റെ ആരാധകനാണ് താനെന്ന് താരങ്ങളടക്കമുള്ളവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ ആരാധികയാണ് തന്റെ അമ്മ എന്ന് ബോളിവുഡ് നടൻ ജോണ്‍ അബ്രഹാം (John Abraham) പറയുന്നതിന്റെ വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

അനശ്വര രാജൻ ചിത്രം 'മൈക്ക്' നിര്‍മിക്കുന്നത് ജോണ്‍ അബ്രഹാമാണ്. വിഷ്‍‍ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം  കൊച്ചിയില്‍ പ്രൗഡഗംഭീരമായ ചടങ്ങില്‍ ജോണ്‍ അബ്രഹാം പുറത്തിട്ടിരുന്നു. 'മൈക്ക്' എന്ന ചിത്രത്തിന്റെ ചടങ്ങില്‍ വെച്ചാണ് ജോണ്‍ അബ്രഹാം മോഹൻലാലിനെ കുറിച്ച് പറഞ്ഞത്. അമ്മ മലയാളി അല്ലെന്നും എന്നാല്‍ മോഹൻലാലിന്റെ കടുത്ത ആരാധികയാണെന്നും ജോണ്‍ അബ്രഹാം പറഞ്ഞു. സിനിയ്‍ക്ക് അങ്ങനെ അതിര്‍ത്തി മറികടക്കാനുള്ള കഴിവുണ്ടെന്നും ജോണ്‍ അബ്രഹാം പറഞ്ഞു. മലയാളിയാണ് ജോണ്‍ അബ്രഹാമിന്റെ അച്ഛൻ. മോഡലിംഗിലൂടെയാണ് ജോണ്‍ അബ്രഹാം വെള്ളിത്തിരയിലെത്തിയത്.

ജെ എ എന്റർടൈൻമെന്റിന്റെ ബാനറിലാണ് 'മൈക്ക്' ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. 'വിക്കി ഡോണർ', 'മദ്രാസ് കഫെ', 'പരമാണു', 'ബത്‌ല ഹൗസ്'  തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്.  ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് മൈക്കിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. 'മൈക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജോൺ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും പ്രവർത്തകരും പങ്കെടുത്തു. 

'മൈക്ക്' എന്ന ചിത്രത്തിലെ പുതുമുഖ നായകൻ രഞ്‍ജിത്ത് സജീവനെയും ജോണ്‍ അബ്രഹാം ചടങ്ങില്‍ പരിചയപ്പെടുത്തി. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ എന്നിവരും മൈക്കില്‍ അഭിനയിക്കുന്നു. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. . രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

click me!