
കൊച്ചി: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ ,സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഗോളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ സംജാദ് ആണ് .
മൈക്ക് ,ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തിൽ ദിലീഷ് പോത്തൻ സിദ്ദിഖ് , അലൻസിയർ ,ചിന്നുചാന്ദിനി, തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു . പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .
2023 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം(സൗദി വെള്ളക്ക , നെയ്മർ )സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. സസ്പെൻസ് ത്രില്ലർ ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് കൃഷ്ണൻ ഗോളത്തിന്റെ ഛായാഗ്രാഹകനാവുമ്പോൾ നെയ്മർ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു.
ഉദയ് രാമചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്ന ഗോളത്തിൽ ആദ്യമായി എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു .മേക്കപ്പ് -രഞ്ജിത്ത് മണാലിപറമ്പിൽ , സ്റ്റീൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ് . ചിത്രം 2024 ജനുവരി തിയറ്ററുകളിൽ എത്തും. പി ആർ ഒ ദിനേശ് ശബരി.
6.2 കോടി വഞ്ചന കേസ്: രജനികാന്തിന്‍റെ ഭാര്യ ലതയ്ക്ക് കോടതിയില്‍ നിന്നും ജാമ്യം
'ഗോള്‍ഡിന് കിട്ടിയ എമൗണ്ട് മറച്ചുവച്ചു, എന്നെ സഹായിച്ചില്ല': ആരോപണങ്ങളുമായി അല്‍ഫോണ്‍സ് പുത്രന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ