
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ എം ബാദുഷ. കലാപം നിയന്ത്രിക്കാൻ ഭരണകൂടത്തിനാകുന്നില്ല എങ്കിൽ ആ ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് ബാദുഷ പറഞ്ഞു.
എൻ എം ബാദുഷയുടെ വാക്കുകൾ
ഇത് രാജ്യത്തിന് അപമാനം, കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേ മതിയാകൂ..മണിപ്പൂരിൽ നടക്കുന്ന കിരാത സംഭവങ്ങൾ മഹത്തായ നമ്മുടെ രാജ്യത്തിന് അങ്ങെയറ്റം നാണക്കേടാണ്. കലാപം നിയന്ത്രിക്കാൻ ഭരണകൂടത്തിനാകുന്നില്ല എങ്കിൽ ആ ഭരണകൂടം തികഞ്ഞ പരാജയമാണ്. നമ്മുടെ സഹോദരിമാരെ വർഗീയ കോമരങ്ങൾ നടുറോഡിൽ പട്ടാപ്പകൽ പിച്ചിച്ചീന്തുമ്പോൾ എങ്ങനെയാണ് നമുക്ക് മിണ്ടാതിരിക്കാൻ പറ്റുന്നത്. പരിഷ്കൃത സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ഒരിക്കലും ആശാസ്യമല്ല..
മെയ് മാസത്തിൽ നടന്ന ഒരു സംഭവം പുറം ലോകം അറിയുന്നത് തന്നെ ഇപ്പോഴാണ് എന്നറിയുമ്പോൾ ലജ്ജ തോന്നുന്നു. സാധാരണക്കാരന് ആശ്വാസം കോടതികൾ മാത്രമാവുകയാണ്. രാഷ്ട്രീ ലക്ഷ്യത്തിനായി ഭരണകൂടം നിശബ്ദമാകുമ്പോൾ ഈ രാജ്യത്തിൻ്റെ മാനവും ഇന്ത്യ തന്ന സങ്കൽപ്പവുമാണ് അപമാനിതമാകുന്നത്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടായേ മതിയാകൂ..ആസാമും മണിപ്പൂരും ബംഗാളും കാശ്മീരും മഹാരാഷ്ട്രയും ഗുജറാത്തും കേരളവും ഒക്കെ ഇന്ത്യയിലാണ്. മണിപ്പൂരിൽ പിച്ചിച്ചീന്തപ്പെട്ടത് നമ്മുടെ സഹോദരിമാരുടെ മാനമാണ്..അസഹിഷ്ണുതയും അന്യമത വിദ്വേഷവും അപരവൈരവും കളഞ്ഞ് മനുഷ്യനായി നമുക്ക് പ്രതികരിക്കാം..ഭരണകൂടം ഇടപെട്ട് കുറ്റക്കാർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തേ മതിയാകൂ...
അതേസമയം, മണിപ്പൂര്‍ സംഭവത്തില്‍ നാല് പേനാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു.സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു. സ്ത്രീകളെ ആക്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ