'നടന്ന സംഭവം' റിലീസ് തീയതി പ്രഖ്യാപിച്ചു; രസിപ്പിക്കാന്‍ ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ട്

Published : Jun 02, 2024, 08:32 AM IST
'നടന്ന സംഭവം'  റിലീസ് തീയതി പ്രഖ്യാപിച്ചു; രസിപ്പിക്കാന്‍ ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ട്

Synopsis

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥനാണ്. 

കൊച്ചി: ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ ഡ്രാമയായ നടന്ന സംഭവത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. ജോണി ആന്റണി, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ലാലു അലക്സ്  തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.  ഒരു വില്ല കമ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു. 

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥനാണ്. മാനുവൽ ക്രൂസ് ഡാർവിനാണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനേഷ് മാധവൻ. സം​ഗീതം അങ്കിത് മേനോൻ. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 

കേരളത്തിൽ ഇരുന്നൂറോളം തീയ്യേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വരുന്ന ചിത്രമാണ് ഇത്.

ആ രാജ്യത്തും ഏറ്റവും പണം വാരിയ മലയാള ചിത്രം: റെക്കോഡിട്ട് മമ്മൂട്ടിയുടെ ടര്‍ബോ

'കോടികള്‍ വാങ്ങി പറ്റിച്ചു' : സണ്ണിഡിയോളിനെതിരെ വഞ്ചന കേസ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട