സൗജന്യയാത്ര നൽകേണ്ടിയിരുന്നത് സ്ത്രീകൾക്കായിരുന്നില്ല'; പ്രതികരിച്ച് നാദിറ മെഹ്റിൻ

Published : May 12, 2026, 09:39 AM IST
Nadira

Synopsis

കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയെ വിമര്‍ശിച്ച് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥിയിയാരുന്ന അഖില്‍ മാരാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ നല്‍കുന്ന സൗജന്യയാത്ര. ഇത് സംബന്ധിച്ച കണക്കെടുപ്പ് ബസുകളില്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സീരിയസ് ആയും തമാശയ്ക്കുമൊപ്പം ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ മൽസരാർത്ഥിയും ട്രാൻസ്‍‌വുമണുമായ നാദിറ മെഹ്റിൻ.

''സ്ത്രീകൾക്കല്ല അത് കൊടുക്കേണ്ടിയിരുന്നത്. ഇവിടുത്തെ പ്രായമായ മനുഷ്യർക്ക് കൊടുക്കണമായിരുന്നു, വികലാംഗർക്ക് കൊടുക്കണമായിരുന്നു. അല്ലെങ്കിൽ ഇവിടുത്തെ ന്യൂനപക്ഷത്തിൽ പെട്ട പിന്നോക്കം നിൽക്കുന്ന മനുഷ്യർക്ക് കൊടുക്കണമായിരുന്നു. സ്ത്രീകൾ ഇവിടെ നല്ല പ്രവിലേജ് ഉള്ളവരാണ് എന്നൊന്നും ‍ഞാൻ പറയുന്നില്ല. പക്ഷേ, പണിയെടുക്കാനും സമ്പാദിക്കാനുമൊക്കെ ലക്ഷ്യമുള്ള മനുഷ്യരാണ് ഇവിടുത്തെ സ്ത്രീകൾ. 60 വയസ് അല്ലെങ്കിൽ 50 വയസ് മുകളിൽ ഉള്ളവർക്ക് സൗജന്യയാത്ര, വികലാംഗർക്ക് സൗജന്യയാത്ര, ന്യൂനപക്ഷത്തിൽ പെട്ട ട്രാൻസ്ജെൻഡേഴ്സിനോ അല്ലെങ്കിൽ അങ്ങനെ ഏതെങ്കിലും വിഭാഗത്തിൽ പെട്ടവർക്കോ സൗജന്യയാത്ര. അവിടെയല്ലേ അതിന്റെ വിജയം. അല്ലാതെ ഇവിടുത്തെ സ്ത്രീകൾ കഴിവില്ലാത്ത മനുഷ്യരല്ല. ഞങ്ങൾ വിദ്യാഭ്യാസമുള്ളവരും പഠിച്ച് പണിയെടുക്കാൻ കഴിവുള്ള മനുഷ്യരുമാണ്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നാദിറ പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയെ വിമര്‍ശിച്ച് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥിയിയാരുന്ന അഖില്‍ മാരാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യാതൊരു പ്ലാനിങ്ങുമില്ലാതെയാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കാമെന്നും പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കാമെന്നും യുഡിഎഫ് പറയുന്നതെന്നും സൗജന്യ യാത്ര ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയോടൊപ്പം വലിയ നികുതി നല്‍കി ബാധ്യതയില്‍ പോകുന്ന സ്വകാര്യ ബസ് മേഖലയും തകരുമെന്നും അഖില്‍ മാരാർ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജീവനക്കാരിയുടെ പരാതിക്കിടെ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്; കേസെടുക്കാതെ പൊലീസ്
മലയാളത്തിലെ ആദ്യത്തെ എഐ ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' മെയ് 29 ന്