നാഗ ചൈതന്യ- സായ് പല്ലവി ചിത്രം; 'തണ്ടേൽ' ജന്മദിന സ്പെഷ്യൽ പോസ്റ്ററെത്തി

Published : Nov 23, 2024, 01:25 PM IST
നാഗ ചൈതന്യ- സായ് പല്ലവി ചിത്രം; 'തണ്ടേൽ' ജന്മദിന സ്പെഷ്യൽ പോസ്റ്ററെത്തി

Synopsis

ചിത്രം 2025 ഫെബ്രുവരി 7ന് തിയറ്ററുകളിൽ എത്തും.

'തണ്ടേൽ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നായകനായി എത്തുന്ന നാ​ഗ ചൈതന്യയാണ് പോസ്റ്ററിൽ ഉള്ളത്. നടന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ അപ്ഡേറ്റ്. കടലിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ, കയ്യിൽ വമ്പൻ നങ്കൂരവുമേന്തി മഴയിൽ കുതിർന്നു ബോട്ടിൽ നിൽക്കുന്ന നാഗ ചൈതന്യയെ പോസ്റ്ററിൽ കാണാം. 

ചിത്രം 2025 ഫെബ്രുവരി 7ന് തിയറ്ററുകളിൽ എത്തും. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'തണ്ടേൽ'. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലവ് സ്റ്റോറിക്ക് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തണ്ടേൽ'. 

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.  രണ്ട് പ്രണയിതാക്കളുടെ  ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ജയം രവിക്കൊപ്പം നിറഞ്ഞാടി നിത്യ മേനൻ; എ ആർ റഹ്മാന്റെ സം​ഗീതത്തിൽ 'കാതലിക്കാ നേരമില്ലൈ' ​ഗാനം

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!