നാഗചൈതന്യയുടെ നായികയായി സായ് പല്ലവി, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

Published : Jun 23, 2024, 02:46 PM IST
നാഗചൈതന്യയുടെ നായികയായി സായ് പല്ലവി, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

Synopsis

നാഗചൈതന്യ നായകനായി വേഷമിട്ട് വരാനിരിക്കുന്ന സിനിമ തണ്ടേല്‍ ആണ്.

നാഗചൈതന്യ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. നായിക സായ് പല്ലവിയാണ്. സായ് പല്ലവിയും നാഗചൈതന്യയും തണ്ടേല്‍ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീകാകുളത്താണ് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ശ്രീകാകുളത്തുള്ള ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.

തണ്ടേല്‍ ഒരു പ്രണയ കഥയാണ് പറയുന്നത് എന്ന് നായകനായ നാഗചൈതന്യ വ്യക്തമാക്കിയതിനാലും സിനിമയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ 2018ല്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. ഇതുവരെ ഞാൻ ചെയ്യാത്ത ഒരു കഥാപാത്രമാണ് തണ്ടേലിന്റേത്. അതിന്റെ ആവേശത്തിലാണ് എന്നും തണ്ടേലിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും നാഗചൈതന്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവിയാണ് തണ്ടേലില്‍ നായികയാകുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ ജോഡിയായിട്ടാണ് സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്. അമരൻ എന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരാണ്.

Read More: പ്രഭാസിന്റെ കല്‍ക്കിക്കായി കേരളം, പ്രമോഷൻ വീഡിയോ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാലിന്റെ മോണോലോഗിൽ ഞാൻ കരഞ്ഞു', അതുപോലൊരു സിനിമയുണ്ടായിട്ടില്ലെന്നും വിനായക് ശശികുമാര്‍
അഡ്വാൻസായി വിറ്റത് രണ്ട് ലക്ഷം ടിക്കറ്റുകള്‍, ധുരന്ദര്‍ 2 നേടിയത് ഞെട്ടിക്കുന്ന തുക