പ്രഭാസിന്റെ കല്‍ക്കിക്കായി കേരളം, പ്രമോഷൻ വീഡിയോ പുറത്തുവിട്ടു

കല്‍ക്കി 2898 എഡിയുടെ പ്രമോഷണല്‍ വീഡിയോ പുറത്ത്.

 

Prabhas Kalki 2898 AD film update out hrk

പ്രഭാസിന്റെ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം കല്‍ക്കി 2898 എഡി പ്രതീക്ഷയേറെയുള്ളതാണ്. അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. പ്രഭാസിന് പ്രതിഫലമായി ലഭിക്കുന്നത് 100 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കല്‍ക്കിയുടെ ഔട്ട്‍ഡോര്‍ പ്രമോഷൻസ് തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്.

നടൻ ദുല്‍ഖറിന്റെ വെഫെയറര്‍ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കല്‍ക്കിയുടേതായി കേരളത്തില്‍ നടത്തുന്ന പ്രചരണത്തിന്റെ വീഡിയോ ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കല്‍ക്കി 2898 എഡി സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് നടൻ പ്രഭാസിന്റെ ആരാധകര്‍.

Read More: എസ്‍ഡിജിഎം നായകനായി സണ്ണി ഡിയോള്‍, ചിത്രത്തിന്റെ ബജറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios