
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നാകെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത. വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കിട്ട് താരങ്ങൾ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ നിശ്ചയം കഴിഞ്ഞ് നാളുകൾക്കിപ്പുറം പുത്തൻ ഫോട്ടോ പങ്കിട്ടിരിക്കുകയാണ് നാഗ ചൈതന്യ.
ബ്ലക് വസ്ത്രമണിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ശോഭിതയും നാഗ ചൈതന്യയും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീ ഷർട്ടിന് മുകളിൽ ബ്ലാക് ലെതർ ജാക്കറ്റാണ് നാഗ ചൈതന്യയുടെ വേഷം. ബാഗി ജീൻസും സ്ലീവ്‌ലെസ് ബ്ലാക്ക് ടോപ്പാണ് ശോഭതിയുടെ ഔട്ട്ഫിറ്റ്.
"എല്ലായിടത്തും എല്ലാം ഒരേസമയം(Everything everywhere all at once)”, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ഫോട്ടോ ഷെയർ ചെയ്തതിന് ഒപ്പം തന്നെ കമന്റ് ബോക്സും നടൻ ഓഫ് ചെയ്തിട്ടുണ്ട്. പിന്നാലെ ഈ ഫോട്ടോകൾ പങ്കിട്ട് നെറ്റിസൺസും രംഗത്ത് എത്തി. തങ്ങളുടെ കമന്റുകളെ ഭയന്നാണ് താരം കമന്റ് ബോക്സ് ഓഫാക്കിയതെന്നാണ് ഇവരുടെ വാദം.
'തിരുച്ചിദ്രമ്പല'ത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ; 'ഇഡ്ഡലി കടൈ' അണിയറയിൽ
ഓഗസ്റ്റ് ആദ്യവാരം ആയിരുന്നു തെലുങ്ക് നടി ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം മാർച്ചിലോ ആകും വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിൽ വച്ചാകും വിവാഹമെന്നും വിവരമുണ്ട്.ഹൈദരാബാദിൽ വച്ചാകും റിസപ്ഷൻ.
ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാലയുടെ സിനിമാ അരങ്ങേറ്റം. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും അവർ എത്തി. പൊന്നിയൻ സെൽവൻ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ശോഭിതയുടെ സിനിമ. നടി സാമന്തയുമായുള്ള വിവാഹ മോചന ശേഷമാണ് നാഗ ചൈതന്യം പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ