കേന്ദ്രകഥാപാത്രമായി നായ; 'നജസ്സ്' 30 ന് തിയറ്ററുകളില്‍

Published : May 29, 2025, 09:02 PM IST
കേന്ദ്രകഥാപാത്രമായി നായ; 'നജസ്സ്' 30 ന് തിയറ്ററുകളില്‍

Synopsis

ശ്രീജിത്ത്  പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം

'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന നജസ്സ് എന്ന ചിത്രം മെയ് മുപ്പത് മുതൽ പ്രദർശനം ആരംഭിക്കുന്നു. പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ശ്രീജിത്ത്  പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ച നജസ്സ് എന്ന ചിത്രത്തിൽ'പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന നായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൈലാഷ്, ഡോ. മനോജ് ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, സജിത മഠത്തിൽ, ടിറ്റോ വിൽസൺ, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി നായർ എന്നിവർ സഹനിർമ്മാതാക്കളാണ്. 

ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം- വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- അരവിന്ദൻ.
നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ നജസ്സിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സിന്റ ഏറ്റവും നല്ല ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും ലഭിച്ചിരുന്നു. പി ആർ ഒ- എ എസ് ദിനേശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പന്ത്രണ്ടാം ദിവസം 20 ലക്ഷം, ഭ ഭ ബ കളക്ഷനില്‍ കിതയ്‍ക്കുന്നു
സെയിലിൽ നിവിന്റെ ആധിപത്യം, ഒന്നാമനായത് 1100 കോടി പടത്തെ കടത്തിവെട്ടി ! 24 മണിക്കൂറിലെ ബുക്കിം​ഗ് കണക്ക്