വീണ്ടും ഒന്നിച്ച് 'മൗനരാഗം' താരങ്ങൾ, ഏറ്റെടുത്ത് ആരാധകർ

Published : Nov 30, 2022, 06:21 PM IST
വീണ്ടും ഒന്നിച്ച് 'മൗനരാഗം' താരങ്ങൾ, ഏറ്റെടുത്ത് ആരാധകർ

Synopsis

നലീഫ് ജിയ പങ്കുവെച്ച 'മൗനരാഗം' താരങ്ങളുടെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

മിനി സ്‍ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ചുരുങ്ങിയ സമയം കൊണ്ട് ഒരൊറ്റ സീരിയലിലൂടെ ശ്രദ്ധ നേടിയ താരം ആണ് നലീഫ് ജിയ. മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് പ്രേക്ഷകപ്രീതി നേടിയ താരമായി മാറിയത്. നലീഫ് ജിയയെ പോലെ തന്നെ 'മൗനരാഗം' താരങ്ങളെല്ലാം മലയാളികൾക്ക് ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർ ആകാംക്ഷ കാണിക്കാറുണ്ട്.

'മൗനരാഗം' താരങ്ങളെല്ലാം ഒറ്റ ഫ്രെയിമിൽ വന്നുള്ള പ്രകടനങ്ങൾ പുതുമയല്ല. കാരണം ഷൂട്ടിംഗ് ഇടവേളകളിലെല്ലാം എല്ലാവരും ഒന്നിച്ചാണ് വീഡിയോയും റീൽസുമെല്ലാം പകർത്താറ്. അത്തരത്തിൽ നലീഫ് പങ്കുവെച്ച പുതിയ വീഡിയോയിലും താരങ്ങളെല്ലാം ഒന്നിച്ചാണ്. 'മല്ലിപ്പൂ' എന്ന ട്രെൻഡിംഗായ തമിഴ് പാട്ടിന്റെ ബ്ലൂപ്പർ എന്ന് പറഞ്ഞാണ് നലീഫ് വീഡിയോ പങ്കുവെക്കുന്നത്.

ഇവരെല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്താനും.

സീരിയലിലെ നായിക ഐശ്വര്യ റംസായിയും ജിത്തു വേണുഗോപാലും, ബീന ആന്റണിയുമെല്ലാമുണ്ട് നലീഫ് ജിയ പങ്കുവെച്ച വീഡിയോയിൽ. വീഡിയോയിലുള്ള എല്ലാവരെയും ടാഗ് ചെയ്‍ത് തന്നെയാണ് നലീഫ് വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ 'എനിക്ക് ഈ അവസരം നഷ്‍ടമായെന്ന് ശ്രീശ്വേത മഹാലക്ഷ്‍മി കമന്റ് ചെയ്യുന്നുണ്ട്. നിരവധി പ്രേക്ഷകരാണ് എല്ലാവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷം പങ്കുവെക്കുന്നത്.

'കല്യാണി'യുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് 'മൗനരാഗം'  എന്ന പരമ്പരയുടെ കഥ മുൻപോട്ട് പോകുന്നത്. പരമ്പരയിൽ 'കല്യാണി' ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്. ഐശ്വര്യയുടെ നായകൻ 'കിരൺ' ആയിട്ടാണ് അന്യഭാഷ നടൻ കൂടിയായ നലീഫ് എത്തുന്നത്. 'കിരണി'ന്റെയും 'കല്യാണി'യുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്.

Read More: 'അത് മോഹൻലാലിന്റെ കുഴപ്പമല്ല', അഭിപ്രായം വ്യക്തമാക്കി ഭദ്രൻ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു