'നല്ല നിലാവുള്ള രാത്രി', ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Published : Jun 21, 2023, 08:02 PM ISTUpdated : Jun 21, 2023, 08:04 PM IST
'നല്ല നിലാവുള്ള രാത്രി', ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Synopsis

മർഫി ദേവസ്സിയാണ് ചിത്രത്തിന്റെ സംവിധാനം.

'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ മർഫി ദേവസ്സിയുടെ സംവിധാനത്തിലുള്ള ചിത്രം ജൂൺ 30നാണ് റിലീസ്. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് 'നല്ല നിലാവുള്ള രാത്രി'.

ചിത്രത്തിലെ 'തനാരോ തന്നാരോ' എന്ന ഗാനം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ശ്യാം ധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ആയിട്ട് ആണ് 'നല്ല നിലാവുള്ള രാത്രി' ഒരുങ്ങുന്നത്.

സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ്‌ ചിത്രം നിർമിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്.

'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണിയാണ്. രാജശേഖരൻ ആണ് ചിത്രത്തിന്റെ സ്റ്റണ്ട്. സംഗീതം കൈലാസ് മേനോൻ ആണ്. ഓഡിയോഗ്രാഫി വിഷ്‍ണു ഗോവിന്ദ്, ആർട്ട് ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, തിരക്കഥ, സംഭാഷണം, മര്‍ഫി ദേവസ്സി, പ്രഫുല്‍ സുരേഷ്, ചീഫ് അസ്സോസിയേറ്റ് ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ് മീഡിയ, പിആർഒ സീതാലക്ഷ്‍മി എന്നിവരുമാണ് 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: അജിത്തിന്റെ 'തുനിവി'ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക