മ്യൂസിക്കല്‍ ലവ് സ്റ്റോറി 'നാല്‍പതുകളിലെ പ്രണയം പ്രദർശനത്തിന്

Published : Feb 01, 2026, 04:58 PM IST
nalpathukalile pranayam malayalam movie

Synopsis

രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത "നാല്പതുകളിലെ പ്രണയം" എന്ന മ്യൂസിക്കല്‍ ലവ് സ്റ്റോറി ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു

നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത "നാല്പതുകളിലെ പ്രണയം" (ലവ് ഇൻ ഫോർട്ടീസ്) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക്കല്‍ ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം. ഷഹബാസ് അമൻ, നിത്യ മാമ്മന്‍, ഗിരീഷ് നാരായൺ, അന്നപൂർണ പ്രദീപ്, അമൃത ജയകുമാർ, കാഞ്ചന ശ്രീറാം, ഐശ്വര്യ മോഹൻ, ശ്രേയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഈ ചിത്രത്തിൽ പ്രധാന ആകർഷണ ഘടകമാണ്.

ആശ വാസുദേവൻ നായർ, ജെറി ജോൺ, കുടശ്ശനാട്‌ കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ, ക്ഷമ, മെർലിൻ, ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. ഗാനരചന-രമേശ് എസ് മകയിരം, ആശ വാസുദേവൻ നായർ, സംഗീതം- ഗിരീഷ് നാരായൺ, എഡിറ്റർ-ലിനോയ് വർഗീസ്, ആർട്ട്സ്- ശ്രുതി, പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്, സൗണ്ട് ഡിസൈൻ-ഷാജി മാധവൻ, മേക്കപ്പ്- ബിനു സത്യൻ, നവാസ് ഷെജി, അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി എ ജോൺ, അവിനേഷ്‌, ജോസ്, ഡിസൈൻ -ആർക്കെ, വിതരണം-എസ് എഫ് സി ആർട്ട്സ്, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ട്വിസ്റ്റിലല്ല, വൈകാരികതയിലാണ് കാര്യം; ട്രാക്ക് മാറ്റുന്ന ജീത്തു ജോസഫ്, വേറിട്ട അനുഭവമായി 'വലതുവശത്തെ കള്ളന്‍'
'പാര്‍ട്ടി ലേദാ പുഷ്‍പ'? തെലുങ്കില്‍ ഫഹദിന് ഇത്രയും ഫാന്‍സോ! ഹൈദരാബാദ് ഷൂട്ടിനിടെ തിക്കിത്തിരക്കി ആരാധകര്‍: വീഡിയോ