പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങളും; 'നമ്മളറിയാതെ' മാർച്ചിൽ

Published : Feb 22, 2025, 08:43 AM IST
പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങളും; 'നമ്മളറിയാതെ' മാർച്ചിൽ

Synopsis

സുഭാഷ് ആർ കൃഷ്ണ തിരക്കഥ, സംഭാഷണം എഴുതുന്നു

മലയാളം, തമിഴ് താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നല്‍കി മോഹൻ ദാസ് പൊറ്റമ്മൽ, ദേവദാസ് കല്ലുരുട്ടി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് നമ്മളറിയാതെ. കോടി ക്രിയേഷൻസിൻ്റെ ബാനറിൽ എബിൻ ദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ 
ഛായാഗ്രഹണം യുവൻ നിർവ്വഹിക്കുന്നു. ദേവദാസ് കല്ലുരുട്ടിയുടെ കഥയ്ക്ക് സുഭാഷ് ആർ കൃഷ്ണ തിരക്കഥ, സംഭാഷണം എഴുതുന്നു. മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി എഴുതിയ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു. 

പ്രൊഡക്ഷൻ കൺട്രോളർ ജോൺസൺ പനയ്ക്കൽ, കലാസംവിധാനം ഉണ്ണി ഉഗ്രപുരം, വസ്ത്രാലങ്കാരം ശ്രീനി ആലത്തിയൂർ, ചമയം രഞ്ജിത്ത് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മധു ഗോപാൽ, അസോസിയേറ്റ് ഡയറക്ടർ ബവീഷ് ബാൽ താമരശ്ശേരി, ഫിനാൻസ് കൺട്രോളർ 
 ടി പി സി വളയന്നൂർ, പ്രൊഡക്ഷൻ മാനേജർ സിനോജ് ചെന്നൈ, ലൊക്കേഷൻ മാനേജർ റഷീദ് മുക്കം. മാർച്ച് മൂന്നാം വാരം മുംബൈയിലും കോഴിക്കോട് പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : അയ്യങ്കാളിയാവാന്‍ സിജു വില്‍സണ്‍; ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'കതിരവൻ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ