ഓസ്‍കര്‍ നോമിനേഷന് വേണ്ടി മത്സരിക്കാൻ 'ശ്യാം സിൻഹ റോയ്‍യും'

Published : Aug 17, 2022, 07:05 PM ISTUpdated : Aug 17, 2022, 07:07 PM IST
ഓസ്‍കര്‍ നോമിനേഷന് വേണ്ടി മത്സരിക്കാൻ 'ശ്യാം സിൻഹ റോയ്‍യും'

Synopsis

സായ് പല്ലവി ആയിരുന്നു ചിത്രത്തില്‍ നായിക.  

നാനി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ശ്യാം സിൻഹ റോയ്'. സായ് പല്ലവി ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇത്തവണത്തെ ഓസ്‍കര്‍ അവാര്‍ഡിനുള്ള നോമിനേഷനിനായി  'ശ്യാം സിൻഹ റോയ്‍യും' മത്സരിക്കുന്നു . മൂന്ന് വിഭാഗങ്ങളിലെ ഓസ്‍കര്‍ നോമിനേഷനു വേണ്ടിയാണ് ശ്യാം സിൻഹ റോയ് അയച്ചിരിക്കുന്നത്.

'ശ്യാം സിൻഹ റോയ്' പിരോയോഡിക് ഫിലിം, പശ്ചാത്തല സംഗീത, ക്ലാസ്സിക്കല്‍ കള്‍ച്ചറല്‍ ഡാൻസ് ഇൻഡി ഫിലിം എന്നീ വിഭാഗത്തിലെ ഓസ്‍കര്‍ നോമിനേഷനു വേണ്ടിയാണ് മത്സരിക്കുക. രാഹുൽ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്‍തത്.  ഗാനങ്ങള്‍ എഴുതിയത് സിരിവെന്നെലെ സീതാരാമ ശാസ്‍ത്രിയാണ്. മിക്കി ജെ മെയർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

'ശ്യാം സിൻഹ റോയി'യെന്ന ചിത്രം നിര്‍മിച്ചത് ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അവിനാശ് കൊല്ല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എസ് വെങ്കട്ട രത്‍നമാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‍ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.  നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്. പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്. തെലുങ്ക് ഭാഷയില്‍ നിര്‍മിച്ച ചിത്രം മലയാളത്തിലടക്കം മൊഴിമാറ്റിയും എത്തിയിരുന്നു.

നാനി ഇരട്ട വേഷത്തില്‍ ആയിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.  'വാസു' എന്ന ചലച്ചിത്രകാരനായിട്ടായിരുന്നു ഒരു വേഷം. ബംഗാള്‍- തെലുങ്ക് ഇതിഹാസ എഴുത്തുകാരനായ 'ശ്യാം സിൻഹ റോയ്' ആയിട്ടും ചിത്രത്തില്‍ നാനി വേഷമിട്ടു. 'റോസി' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ സായ് പല്ലവി അഭിനയിച്ചത്.

Read More : 'സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു', നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക