
കൊച്ചി: ദസറ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ നാച്വറൽ സ്റ്റാർ നാനി ആലുവ യൂസി കോളേജ് സന്ദർശിച്ചു. വളരെ ആവേശത്തോടേയാണ് വിദ്യാർത്ഥികൾ നാനിയെ വരവേറ്റത്. വിദ്യാർത്ഥികളോടൊപ്പം ഡാൻസ് കളിച്ചും സെൽഫി എടുത്തും നാനി വരവ് ആഘോഷിച്ചു. ഓസ്കാർ നേടിയ ആര്‍ആര്‍ആര്‍ ടീമിന് കോളേജിന്‍റെ ആശംസ വീഡിയോയിലൂടെ അറിയിച്ച് നാനി വിദ്യാർത്ഥികളേയും അദ്ധ്യാപകരെയും സന്തോഷഭരിതരാക്കി.
മാർച്ച് 30 ന് റിലീസ് ചെയ്യുന്ന ചിത്രം എല്ലാവരും തിയറ്ററിൽ തന്നെ പോയി കാണണമെന്ന് താരം എല്ലാവരോടും അഭ്യർത്ഥിച്ചു. എല്ലാവരേയും ആനന്ദിപ്പിക്കുന്ന ഒരു മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ദസറ എന്ന് ഉറപ്പു നൽകിയാണ് താരം മടങ്ങിയത്.
നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദസറ" . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്.
\കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം മാർച്ച് 30 ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. കേരളത്തിൽ ഇ ഫോർ എന്റർടെയ്ന്മെന്റ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ഐഎസ്സി. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി. മാർക്കറ്റിംഗ് : മിന്റ് മീഡിയ
കീര്‍ത്തി സുരേഷിന്റെ 'ദസറ'യ്‍ക്കായി കാത്തിരിപ്പ്, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്
'ദസറ'യുടെ ഹൃദയമാണ് കീര്‍ത്തി, വാനോളം പ്രശംസിച്ച് നടൻ നാനി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ