ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പോലീസ് ത്രില്ലർ ചിത്രം 'പുൽപ്പള്ളി എക്സ്പ്രസ്സ്' ചിത്രീകരണം പൂർത്തിയായി. സോണി മങ്കിടി നിർമ്മിക്കുന്ന ചിത്രത്തിൽ അനുശ്രീയാണ് എസ്.ഐ വേഷത്തിലെത്തുന്നത്. തിരുവനന്തപുരത്തായിരുന്നു 25 ദിവസം നീണ്ട ഷൂട്ടിംഗ്.
എസ് ഐ വേഷത്തിൽ അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന ' പുൽപ്പള്ളി എക്സ്പ്രസ്സ് 'ഷൂട്ടിംഗ് പൂർത്തിയാക്കി. പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഏറെ നേടിയ' കാക്കിപ്പട 'എന്ന പോലീസ് ചിത്രത്തിനുശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം സോണി മങ്കിടി ഫിലിംസിന്റെ ബാനറിൽ സോണി മങ്കിടി ആണ് നിർമ്മിക്കുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ആയിരുന്നു ഷൂട്ടിംഗ്. അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പോലീസ് കഥാപാത്രമാണിത്. 'ഒപ്പം 'എന്ന മോഹൻലാൽ ചിത്രത്തിൽ എ സി പി യുടെ വേഷം ചെയ്തിരുന്നു.
ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന പോലീസ് ത്രില്ലർ ചിത്രത്തിൽ വൻ താരനിരയാണുള്ളത്. വിഷ്ണു അഗസ്ത്യ, ഇർഷാദ്, ഷാജോൺ, അലൻസിയർ, ജാഫർ ഇടുക്കി,സുജിത് ശങ്കർ, ബാലാജി ശർമ്മ , സാബുമോൻ വിനീത് തട്ടിൽ, അബൂ സലിം,പുതുമുഖമായ സ്റ്റീവ്, പാർവതി കൃഷ്ണ, സംഗീത ( ചിന്താവിഷ്ടയായ ശ്യാമള ), ദേവനന്ദ( മാളികപ്പുറം ), ശ്രീലക്ഷ്മി( ഭൂതക്കണ്ണാടി ) ശ്രീലത നമ്പൂതിരി ഡോ: ആര്യ, സ്മിനു സിജോ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
മലയാള സിനിമയിൽ പോലീസ് ത്രില്ലർ കഥകൾ പ്രേക്ഷകശ്രദ്ധ നേടുമ്പോൾ കഥയും അവതരണ ശൈലിയും കൊണ്ട് കാക്കിപ്പട എന്ന പോലീസ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ തുടർന്നും പോലീസ് കഥ പറയുന്നത് ആകാംക്ഷ ഉണർത്തുന്നു. 25 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണം പൂർണ്ണമായും തിരുവനന്തപുരത്താണ് നടന്നത്. ചിത്രത്തിന്റെ ക്യാമറ രജീഷ് രാമൻ ആണ്.
എഡിറ്റർ സുബിൻ. എസ്. സംഗീതം വിവേക് കൃഷ്ണ. വരികൾ വിവേക് മുഴക്കുന്ന്. പ്രോജക്ട് ഡിസൈനർ മുരുകൻ എസ്. കലാസംവിധാനം അജി അമ്പലത്തറ. വസ്ത്രാലങ്കാരം റാണാപ്രതാപ്. മേക്കപ്പ് ജയൻ പൂങ്കുളം. ആക്ഷൻ റൺ രവി. കൊറിയോഗ്രാഫി ശാന്തി മാസ്റ്റർ. അഡീഷണൽ ഡയലോഗ് ജെയിൻ ജോർജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വി. എസ്. അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ.നായർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഹരി കാട്ടാക്കട, ശിവൻ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അമൽ ജെയിംസ്. ഡിസൈൻസ് ഇലുമിനാർട്ടിസ്റ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.















