
തെലുങ്ക് സൂപ്പർതാരം നാനി നായകനായ 'ഹിറ്റ് 3' മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്‍ത് നാല് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 101 കോടി പിന്നിട്ടു. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. നാലാം ദിനത്തിലും 19 കോടി ഗ്രോസ് കളക്ഷൻ നേടിയാണ് ചിത്രം 101 കോടിയിലെത്തിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.
ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് എത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി ഹിറ്റ് 3 മാറി. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണിത്. തുടർച്ചയായി ഈ നേട്ടം കൈവരിക്കുന്ന തെലുങ്ക് സൂപ്പർതാരങ്ങളുടെ ലിസ്റ്റിലും ഇതോടെ നാനി ഇടം പിടിച്ചു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. വിദേശത്തു നിന്ന് രണ്ട് മില്യൺ ഡോളർ ആണ് ചിത്രം നേടിയ ഗ്രോസ്. രണ്ട് മില്യൺ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ് ഹിറ്റ് 3. ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ ചിത്രം മുടക്കു മുതൽ തിരിച്ചു പിടിച്ചു കഴിഞ്ഞു. വമ്പൻ ലാഭമാണ് ചിത്രത്തിന് എല്ലാ മാർക്കറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി സ്വന്തമാക്കുന്നത്. ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്‍ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്‍തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവയ്‍ക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.
ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ