നായകനും നാനി, ഹിറ്റിന്റെ മൂന്നാം ഭാഗത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

Published : Jul 26, 2024, 12:14 PM IST
നായകനും നാനി, ഹിറ്റിന്റെ മൂന്നാം ഭാഗത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

Synopsis

നാനിയാണ് ഹിറ്റ് മൂന്നില്‍ നായകൻ.

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നാനി. ഹിറ്റ് മൂന്നിലും നായകനാകാനൊരുങ്ങുകയാണ് നാനി. വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും എത്തി വിജയമായി.

നടൻ നാനി ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്. സംവിധാനം സൈലേഷ് കൊലനുവാണ്. ഹിറ്റ് മൂന്നില്‍ നിര്‍മാതാവ് നാനി തന്നെ നായകനാകാനാണ് പദ്ധതി. നടൻ റാണാ ദഗുബാട്ടി വില്ലൻ കഥാപാത്രമാകുമ്പോള്‍ ഹിറ്റ് 3യുടെ നായകൻ നാനിയുടേതാണ് കഥാ തന്തുവുമെന്നാണ് റിപ്പോര്‍ട്ട്.

ദസറ എന്ന വൻ ഹിറ്റിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തിലും നാനി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി 'ധരണി'യായപ്പോള്‍ നായികാ കഥാപാത്രമായ വെണ്ണേലയായി കീര്‍ത്തി സുരേഷെത്തി. നാനി നായകനായി എത്തിയപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിക്കുന്നു.

നാനി നായകനായി വേഷമിട്ട പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹായ് നാണ്ണായും അടുത്തിടെ ഹിറ്റായിരുന്നു. മൃണാള്‍ താക്കൂറാണ് നായികയായി നാനിയുടെ ചിത്രത്തില്‍ എത്തിയിരുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത് ജയറാമും പ്രധാന വേഷത്തിലെത്തിയപ്പോള്‍ സംഗീതം ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്.

Read More: 'എനിക്ക് ഇഷ്‍ടമുള്ളത് ഞാൻ ധരിക്കും, ആരും നിര്‍ബന്ധിക്കണ്ട', സമ്മര്‍ദ്ദങ്ങളുണ്ടാകാറില്ലെന്ന് നടി വാമിഖ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ