
കൊച്ചി: പാൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയിലെ താരങ്ങളെ ഉൾപ്പെടുത്താതെ. ടെക്നീഷ്യൻ മാരുടെ ഫോട്ടോ മാത്രം ഉൾപ്പെടുത്തി ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നു . ഡോ.ജാനറ്റ് ജെ രചനയും ,സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന "നന്നായിക്കൂടെ" എന്ന ചിത്രം ആണ് ഇങ്ങനെ ഒരു ചരിത്രം സൃഷ്ടിച്ചത്.
പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം .ജാതിയുടെയും ,മതത്തിന്റെയും വർഗീയതയുടെയും പേരിൽ വിഭജിക്കപ്പെട്ടയീ ലോകത്ത് വ്യത്യസ്ത സാഹചര്യങ്ങളിലും ,വിശ്വാസങ്ങളിലും നിലവാരങ്ങളിലുമുള്ള 7 പേർ ഒന്നിച്ചു ഒരു കുടക്കീഴിൽ അണിനിരക്കുന്നു .അവരുടെ സാഹോദര്യത്തിന്റെയും കരുതലിന്റെയും , സ്നേഹത്തിന്റെയും കഥയാണ് പറയുന്നത്.
സൂരജ് തേലക്കാട് ,കണ്ണൻ ,ആരതി കെ .ബി ,പ്രിയ മരിയ , നന്ദന സുശീൽ കുമാർ,ആസിഫ് മുഹമ്മദ് ,റീബ ചെറിയാൻ ,ഋഷിഖ് ഷാജ് ,സുദർ ,മേജ്ജോ ജോസഫ് ,ഡോ.ജാനറ്റ് .ജെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
രചന,സംവിധാനം, നിർമ്മാണം ഡോ.ജാനറ്റ് .ജെ ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ.ബിജു .കെ .ആർ. ക്യാമറ പ്രസാദ്.കെ ബാക് ഗ്രൗണ്ട് മ്യൂസിക് & മ്യൂസിക് ഡയറക്ടർ മെജോ ജോസഫ്, മ്യൂസിക് ഡയറക്ടർ ശ്രീരാഗ് , എന്നിവർ ആണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ പിന്തുടരുന്നത് 70-കളിലെയും 80-കളിലെയും മാതൃക: രാഹുല്‍ ദേവ്
ഒടുവില്‍ കാത്തിരിപ്പ് അവസാനിക്കുന്നു, സുരേഷ് ഗോപിയുടെ 'തമിഴരശൻ' റിലീസിന്