'നന്‍പകലും' 'അറിയിപ്പും' ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക്

Published : Oct 12, 2022, 04:35 PM IST
'നന്‍പകലും' 'അറിയിപ്പും' ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക്

Synopsis

മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങള്‍. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത അറിയിപ്പ് എന്നിവയാണ് മലയാളത്തില്‍ നിന്നും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചു.

12 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍റെ വഴക്ക്, താമര്‍ കെ വിയുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ എമ്മിന്‍റെ പട, പ്രതീഷ് പ്രസാദിന്‍റെ നോര്‍മല്‍, അരവിന്ദ് എച്ചിന്‍റെ ഡ്രേറ്റ് ഡിപ്രഷന്‍, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാര്‍ഥ ശിവയുടെ ആണ്, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനന്‍ ടി ആറിന്‍റെ ധബാരി ക്യുരുവി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി എസിന്‍റെ 19 1 എ എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ ആര്‍ ശരത്ത് ചെയര്‍മാനും ജീവ കെ ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്.

ALSO READ : സല്‍മാന്‍ ഖാന്‍റെ അതിഥിവേഷം ഉത്തരേന്ത്യയില്‍ തുണയായോ? 'ഗോഡ്‍ഫാദര്‍' ഹിന്ദി പതിപ്പ് ഒരാഴ്ച കൊണ്ട് നേടിയത്

അതേസമയം പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി ലിജോ ടീം ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹേഷ് നാരായണന്‍റെ കുഞ്ചാക്കോ ബോബന്‍ ചിത്രം അറിയിപ്പ് ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുക.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ