
ഇരട്ടക്കുട്ടികളുടെ മതാപിതാക്കളായ സന്തോഷത്തിലാണ് നയൻതാരയും വിഘ്നേഷ് ശിവനും. രണ്ട് ദിവസം മുമ്പാണ് വിഘ്നേഷ് തങ്ങളുടെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ ഈ സന്തോഷ വർത്തയ്ക്ക് ഒപ്പം തന്നെ വിവാദങ്ങളും ഉടലെടുത്തു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ വിഘ്നേഷ് ശിവൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
"ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ", എന്നാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. ജൂണ്‍ 9ന് ആയിരുന്നു വിഘ്നേഷ് ശിവൻ നയൻതാര എന്നിവരുടെ വിവാഹം. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരുടെയും ഒന്നാകൽ.
നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെയാണ് നയൻതാര വാടക ഗർഭധാരണത്തിലൂടെ അമ്മയായതിന്‍റെ നിയമവശം പരിശോധിക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്മണ്യം നിർദ്ദേശം നൽകിയത്. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നത് അന്വേഷിക്കും. ഇതിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ സർവീസസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയായവർക്ക് വാടക ഗർഭധാരണത്തിനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയമവിരുദ്ധമായ എന്തെങ്കിലും നടന്നോ എന്നാണ് പരിശോധിക്കുന്നത്.
'കല്യാണത്തിന് മുന്നേ നയൻതാര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം ?'; ശ്രദ്ധനേടി കുറിപ്പ്
അതേസമയം, മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര ഗോഡ് ഫാദറിൽ അവതരിപ്പിച്ചത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ ആണ്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിലും നായൻതാരയാണ് നായികയായി എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ