'നാടകം കളിച്ചുനടന്നപ്പോള്‍ ഇംഗ്ലീഷ് പഠിച്ചാല്‍ മതിയായിരുന്നു'; നെപ്പോളിയന് ആശംസയുമായി ഷമ്മി തിലകന്‍

By Web TeamFirst Published Jul 7, 2019, 3:57 PM IST
Highlights

'ക്രിസ്മസ് കൂപ്പണ്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. 'ഡെവിള്‍സ് നൈറ്റ്' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടന്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണിത്.

കൊച്ചി: മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നെപ്പോളിയന്‍ എന്ന നടനെ മലയാളികള്‍ ഓര്‍ക്കുക. ദേവാസുരം, രാവണപ്രഭു എന്നീ ഹിറ്റ് ചിത്രങ്ങളിലെ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നെപ്പോളിയന്‍ ഹോളിവുഡ് സിനിമയില്‍ നായകനാകുകയാണ്.

'ക്രിസ്മസ് കൂപ്പണ്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. 'ഡെവിള്‍സ് നൈറ്റ്' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടന്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണിത്. എന്നാല്‍ നെപ്പോളിയന്‍ ഹോളിവുഡില്‍ സജീവമാകുന്നെന്ന വാര്‍ത്തയോട് രസകരമായ രീതിയിലാണ് നടന്‍ ഷമ്മി തിലകന്‍ പ്രതികരിച്ചത്. നാടകം കളിച്ച് നടക്കുന്നതിന് പകരം സ്കൂളില്‍ പോയി ഇംഗ്ലീഷ് പഠിച്ചാല്‍ മതിയായിരുന്നു എന്നാണ് നെപ്പോളിയനെ അഭിനന്ദിച്ച് ഷമ്മി പറഞ്ഞത്.

'പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!
#അച്ഛൻ_ചെയ്ത_ദ്രോഹമേ..!
ഇനി പറഞ്ഞിട്ടെന്താ കാര്യം..?! '- ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു. 

click me!