Naradan on Prime : 'നാരദന്‍' ആമസോണ്‍ പ്രൈമില്‍; ആഷിക്, ടൊവീനോ ചിത്രത്തിന് ഒടിടി റിലീസ്

Published : Apr 08, 2022, 10:11 AM IST
Naradan on Prime : 'നാരദന്‍' ആമസോണ്‍ പ്രൈമില്‍; ആഷിക്, ടൊവീനോ ചിത്രത്തിന് ഒടിടി റിലീസ്

Synopsis

മാര്‍ച്ച് 3ന് തിയറ്ററുകളിലെത്തിയ ചിത്രം

ടൊവീനോ തോമസിനെ (Tovino Thomas) നായകനാക്കി ആഷിക് അബു (Aashiq Abu) സംവിധാനം ചെയ്‍ത ചിത്രം നാരദന്‍ (Naradan) ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടി റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ചിത്രം പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു.

'വൈറസി'നു ശേഷം ആഷിക് അബുവിന്‍റെ സംവിധാനത്തിലെത്തിയ ഫീച്ചര്‍ ചിത്രമാണ് നാരദന്‍. ആണും പെണ്ണും എന്ന ആന്തോളജിയിലെ ഒരു ചെറു ചിത്രമാണ് ഇതിനിടെ ആഷിക്കിന്‍റേതായി പ്രദര്‍ശനത്തിനെത്തിയത്. പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത 'മിന്നല്‍ മുരളി'ക്കു ശേഷം ടൊവീനോയുടേതായി പുറത്തെത്തിയ ചിത്രവുമാണ് നാരദന്‍. 'മായാനദി'ക്കു ശേഷം ആഷിക്കും ടൊവീനോയും ഒന്നിച്ച ചിത്രവുമാണിത്. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്.

ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ജാഫര്‍ സാദ്ദിഖ്, സംഗീതം ഡിജെ ശേഖര്‍, പശ്ചാത്തലസംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, സ്റ്റില്‍സ് ഷാലു പേയാട്, സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒപിഎം സിനിമാസ്.  നേരത്തെ ജനുവരി 27ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 3ലേക്ക് നീട്ടുകയായിരുന്നു.

ഷെയിന്‍ നിഗം നായകനായ വെയില്‍ ആണ് പ്രൈം വീഡിയോയുടെ അടുത്ത റിലീസ്. ഈ ചിത്രവും തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി റിലീസ് ആണ്. തിയറ്ററുകളില്‍ ഫെബ്രുവരി 25ന് എത്തിയ ചിത്രമാണിത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഷെയ്‍നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ കെ എം സംവിധാനം ചെയ്‍ത പട എന്ന ചിത്രവും പ്രൈമിലൂടെ എത്തിയിരുന്നു. മാര്‍ച്ച് 30 ന് ആയിരുന്നു ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ്.

PREV
Read more Articles on
click me!

Recommended Stories

ബോക്സോഫീസ് ഭരിക്കാൻ 'രാജാസാബ്' എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം
'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ