'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം മധു സി നാരായണൻ; നസ്‌ലൻ ചിത്രത്തിന് ആരംഭം

Published : Aug 05, 2026, 10:25 PM IST
Naslen

Synopsis

'കുമ്പളങ്ങി നൈറ്റ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി നാരായണൻ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. നസ്‌ലൻ നായകനായി എത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേബി ജീൻ, പൂർണിമ ഇന്ദ്രജിത് എന്നിവരും.

ഗോള തലത്തിൽ വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. യുവതാരം നസ്‌ലൻ നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോക്ടർ അനന്തുവും സൈലൻ്റ് കാറ്റ് ഫിലിംസും ചേർന്നാണ്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ അവസാന വാരമാണ് നടന്നത്.

ചിത്രത്തിൽ നസ്‌ലനൊപ്പം സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമ്മിച്ച സൂപ്പർഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പാക്കർ ഒരുക്കുന്ന 40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി എന്നിവയാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ.

ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കയ്യടിയും അഭിനന്ദനവും നേടിയ മധു സി നാരായണനൊപ്പം, മികച്ച ജനപ്രീതി നേടി മുന്നേറുന്ന നസ്‌ലൻ ഒന്നിക്കുമ്പോൾ, മനോഹരമായ ഒരു ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് പ്രേക്ഷകർ. പിആർ & മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആര്‍ഒ ആതിര ദില്‍ജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആര്‍ എം ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം; 'ഗണകന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
ഐഡിഎസ്എഫ്എഫ്‍കെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണം: മന്ത്രി പി സി വിഷ്ണുനാഥ്