
തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നവീൻ പൊലിഷെട്ടി. നടൻ നവീൻ പൊലിഷെട്ടി ആരോഗ്യത്തെ കുറിച്ച് വെളിപ്പെടുത്തിയതാണ് ആരാധകരെ നിലവില്‍ ആശങ്കാകുലരാക്കുന്നത്. തനിക്ക് നിരവധി പരുക്കേറ്റിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്. എന്നാല്‍ നവീൻ പൊലിഷെട്ടി സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല എന്നതും ചര്‍ച്ചയായിരിക്കുകയാണ്.
സാമൂഹ്യ മാധ്യമത്തിലൂടെയാണ് നടന്റെ വെളിപ്പെടുത്തല്‍. എന്റെ കൈക്ക് നിരവധി പരുക്കുകളുണ്ടായി. ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ആരോഗ്യം വീണ്ടെടുക്കുന്നതിനായുള്ള ശ്രമത്തിലാണ് ഞാൻ. ഊര്‍ജ്ജസ്വലമായി മികച്ച പ്രകടനം നടത്താൻ തനിക്ക് ഇനിയും കഴിയും. നിങ്ങളുടെ പിന്തുണയാണ് എനിക്ക് വേണ്ടത്. സിനിമകള്‍ മികച്ചത് ഇനി വരാനിരിക്കുന്നു. തിരിച്ച് എത്തുന്നതായി കാത്തിരിക്കാനാകുന്നില്ല. താൻ നല്‍കുന്ന അപ്‍ഡേറ്റുകളേ വിശ്വസിക്കാവൂവെന്നും പറയുന്നു നവീൻ പൊലിഷെട്ടി.
നവീൻ പൊലിഷെട്ടി നായകനായി വന്നത് ഒടുവില്‍ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയാണ്. അനുഷ്‍ക ഷെട്ടിയാണ് നായികയെന്നതിനാല്‍ ചിത്രം വലിയ ചര്‍ച്ചയായി മാറുകയും ചെയ്‍തിരുന്നു. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമ കോമഡിക്കും പ്രാധാന്യം നല്‍കിയ ഒന്നായിരുന്നു. നവീൻ പൊലിഷെട്ടിയുടെയും അനുഷ്‍കയുടെയും കെമിസ്‍ട്രി ചിത്രത്തില്‍ വര്‍ക്കായിരിക്കുന്നുവെന്നായിരുന്നു അഭിപ്രായങ്ങള്‍.
സംവിധാനം നിര്‍വഹിച്ചത് മഹേഷ് ബാബുവായിരുന്നു. അനുഷ്‍ക ഷെട്ടി നായികയായെത്തിയപ്പോള്‍ 50 കോടി ക്ലബിലുമെത്തിയിരുന്നു എന്നാണ് ആഗോളതലത്തിലെ ആകെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിച്ചത് . ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. അനുഷ്‍ക ഷെട്ടി നായികയായ ചിത്രത്തിന്റെ സംഗീതം രാധനാണ് നിര്‍വഹിച്ചത്. ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷൻസാണ്. അനുഷ്‍ക ഷെട്ടി നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രം എന്നതായിരുന്നു പ്രധാന ഒരു ആകര്‍ഷണ. അനുഷ്‍ക ഷെട്ടി നായികയായി വന്നപ്പോഴും ചിത്രത്തില്‍ നായകൻ നവീൻ പൊലിഷെട്ടിക്ക് ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക