ഉണ്ണി മുകുന്ദനായി സൈജു; ഒപ്പം നവ്യയും; രസിപ്പിച്ച് 'ജാനകി ജാനേ' രണ്ടാം ടീസർ

Published : Apr 16, 2023, 03:45 PM IST
ഉണ്ണി മുകുന്ദനായി സൈജു; ഒപ്പം നവ്യയും; രസിപ്പിച്ച് 'ജാനകി ജാനേ' രണ്ടാം ടീസർ

Synopsis

ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. നർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രമായി സൈജു കുറുപ്പും ഉണ്ട്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, കോട്ടയം നസീർ നന്ദു, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക്  കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ 'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ 'ഉണ്ണി' അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപ്പെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിന്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നർമ്മവും ഹൃദയസ്‍പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. 

ശ്യാം പ്രകാശ് ഛായാഗ്രഹണവും , നനഫൽ അബ്ദുള്ള എഡി റ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - ജ്യോതിഷ് മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ, കോൺസ്റ്റു ഡിസൈൻ - സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രഘുരാമ വർമ്മ. അസ്സോസ്സിയേറ്റ് ഡയറക്ടർ - റെമീസ് ബഷീർ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - അനീഷ് നന്ദിപുരം, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം. എക്സിക്കാട്ടി പ്രൊഡ്യൂസർ - രത്തിനാ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ  ഷെനുഗ. ഷെഗ്നാ . ഷെർഗ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കൽപ്പകാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ വഴൂർ ജോസ്. 

നേരത്തെ വി കെ പ്രകാശ് സംവിധാനം ചെയ്‍ത 'ഒരുത്തീ' എന്ന ചിത്രത്തിലും നവ്യാ നായരും സൈജു കുറുപ്പും ജോഡികളായി അഭിനയിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍