ആരാണ് ഈ സുന്ദരിക്കുട്ടി?, നവ്യാ നായരോട് ആരാധകര്‍

By Web TeamFirst Published Dec 5, 2020, 11:15 PM IST
Highlights

നവ്യാ നായര്‍ പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമാകുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായര്‍. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നവ്യാ നായര്‍ പങ്കുവെച്ച കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്. വളരെ ചെറിയ കുട്ടിയുടെ ഫോട്ടോയാണ് നവ്യാ നായര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ക്യാപ്ഷൻ ഒന്നും എഴുതാതിരുന്നതിനാല്‍ ആരാണ് എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

ആല്‍ബത്തില്‍ നിന്ന് പറിച്ചെടുത്തതുപോലെ തോന്നിക്കുന്ന ഫോട്ടോയാണ് ഇത്. ഇത് നവ്യാ നായര്‍ തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആരാണ് സുന്ദരിക്കുട്ടി എന്നതടക്കം ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്‍ക്ക് ലഭിക്കുന്നത്. ഫേസ്ബുക്കില്‍ നവ്യാ നായര്‍ മറുപടിയൊന്നും പറഞ്ഞിട്ടില്ല. മുമ്പ് നവ്യാ നായര്‍ ഷെയര്‍ ചെയ്‍ത ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സാധാരണ ഫോട്ടോകള്‍ക്ക് നവ്യാ നായര്‍ ക്യാപ്ഷൻ എഴുതാറുണ്ട്.

ഒരുത്തീ എന്ന സിനിമയില്‍ നായികയായി തിരിച്ചുവരികയാണ് നവ്യാ നായര്‍.

വി കെ പ്രകാശ് ആണ് ഒരുത്തീ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

click me!