പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പാതിരാത്രി' ഒടിടിയിലേയ്ക്ക്; സൗബിൻ-നവ്യ ചിത്രം എവിടെ കാണാം?

Published : Nov 09, 2025, 12:29 PM IST
Paathirathri

Synopsis

റത്തീന സംവിധാനം ചെയ്ത് നവ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'പാതിരാത്രി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഒരു പാതിരാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധികളാണ് ഇതിവൃത്തം.  

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' ഒടിടിയിലേയ്ക്ക്. മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിനു ശേഷം റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പാതിരാത്രി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണെന്ന അനൗദ്യോ​ഗിക റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

രാത്രിയിൽ പട്രോളിങ്ങിന് ഇറങ്ങുന്ന പൊലീസ് ഡ്രൈവറും പ്രൊബേഷൻ എസ്.ഐയും ഒരു പാതിരാത്രിയിൽ നേരിടേണ്ടി വരുന്ന ചില പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. കൊലപാതകം, ദുരൂഹത, അന്വേഷണം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ മുന്നോട്ട് പോകുന്ന കഥ കുടുംബപ്രേക്ഷകർക്കും എല്ലാ വിഭാഗം സിനിമാസ്വാദകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്ണി വെയ്‌നും ആൻ അഗസ്റ്റിനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം മനോരമ മാക്സിലൂടെ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാജി മാറാട് ആണ്. സംഗീതം: ജേക്‌സ് ബിജോയ്. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ. എഡിറ്റിംഗ്: ശ്രീജിത്ത് സാരംഗ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ